You are currently viewing വഴിയോര കച്ചവടക്കാർക്കായി എസ്ബിഐ വായ്പാ പദ്ധതി ആരംഭിച്ചു

വഴിയോര കച്ചവടക്കാർക്കായി എസ്ബിഐ വായ്പാ പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം : നഗരങ്ങളിലെ വഴിയോരക്കച്ചവടക്കാരെ സഹായിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)   വായ്പാ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി സ്വാനിധി വായ്പാ പദ്ധതി പ്രകാരമുള്ള വായ്പയാണ് നല്കുന്നത്.കോവിഡ് ലോക്ക്ഡൗൺ കാരണം വഴിയോര കച്ചവടക്കാർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ ലഘൂകരിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ 10,000 രൂപയും രണ്ടാം ഘട്ടത്തിൽ 20,000 രൂപയും മൂന്നാം ഘട്ടത്തിൽ 50,000 രൂപയും ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വായ്പാ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  7% പലിശ സബ്‌സിഡി ലഭ്യമാണ്

സമയബന്ധിമായി വായ്പയുടെ ഓരോ ഘട്ടത്തിലും കുടിശ്ശിക തീർക്കുന്നവർക്ക് അടുത്ത ഗഡു വായ്പ ലഭിക്കും .  വായ്പ തിരിച്ചടവിനായി ഡിജിറ്റൽ ചാനലുകൾ തിരഞ്ഞെടുക്കുന്ന വഴിയോര കച്ചവടക്കാർക്ക് ലോൺ കാലയളവിൽ അധിക ബോണസും ലഭിക്കും.

ആവശ്യമുള്ള രേഖകൾ ഒരു ആധാർ കാർഡ്, ഒരു ഫോട്ടോ,  തെരുവ് കച്ചവടക്കാരനെന്ന്  തെളിയിക്കുന്ന മുനിസിപ്പൽ രേഖ (ഓൺലൈനായി ആക്സസ് ചെയ്യാവുന്നതാണ്) എന്നിവയാണ്.  ആധാർ കാർഡ്  മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

സംസ്ഥാനതല വായ്പാ മേളയുടെ തുടക്കം കുറിക്കുന്ന ചടങ്ങിൽ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ എസ്ബിഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു.

.

Leave a Reply