ഹൃദയാഘാതത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയി (17) മരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്.
ആദ്യം കട്ടപ്പനയിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. നിർണായകമായ രണ്ടര മണിക്കൂർ യാത്ര ചെയ്ത് അവിടെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കുള്ള ആംബുലൻസിന്റെ സുഗമവും തടസ്സമില്ലാത്തതുമായ ഗതാഗതം ഉറപ്പാക്കുന്നതിൽ മന്ത്രി റോഷി അഗസ്റ്റിന്റെയും മറ്റ് വ്യക്തികളുടെയും പരിശ്രമം നിർണായക പങ്ക് വഹിച്ചു.
ജീവൻ രക്ഷിക്കാൻ അശ്രാന്തപരിശ്രമം നടത്തിയെങ്കിലും ആരോഗ്യനില ഉയർത്തിയ വെല്ലുവിളികളെ തരണം ചെയ്യാനാകാതെ ശനിയാഴ്ച പുലർച്ചെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ആൻ മരിയ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇരട്ടയാർ സ്വദേശികളായ ജോയിയുടെയും ഷൈനിയുടെയും മകളാണ് ആൻ മരിയ ജോയ് .