കേരളത്തിൽ കുടിയേറ്റ തൊഴിലാളികൾക്കും കരാറുകാർക്കും തൊഴിലുടമകൾക്കുമുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച ആരംഭിച്ച രജിസ്ട്രേഷൻ ഡ്രൈവ് അതിഥി പോർട്ടൽ വഴിയാണ് നടത്തുന്നത്.
ഈ പ്രക്രിയ സുഗമമായി പൂർത്തീകരിക്കുന്നതിന്, തൊഴിൽ വകുപ്പിന് മറ്റ് സർക്കാർ വകുപ്പുകളുടെ സഹായം തേടാവുന്നതാണ്. കുടിയേറ്റ തൊഴിലാളികളുടെ വലിയൊരു കുത്തൊഴുക്ക് സംഭവിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്
തൊഴിൽ വകുപ്പ് ഓഫീസുകൾ, വർക്ക്സൈറ്റുകൾ, ലേബർ ക്യാമ്പുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ രജിസ്ട്രേഷനായി നിശ്ചയിച്ചിട്ടുണ്ട്. കരാറുകാരെയും തൊഴിലുടമകളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
പോർട്ടലിന്റെ വെബ്സൈറ്റിൽ (https://athidhi.lc.kerala.gov.in/) മൊബൈൽ നമ്പർ ഉപയോഗിച്ച് അവരുടെ സ്വകാര്യ വിവരങ്ങൾ രേഖപ്പെടുത്തി തൊഴിലാളികൾക്ക് രജിസ്ട്രേഷൻ ചെയ്യാം
കുടിയേറ്റ തൊഴിലാളികളുടെ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നത് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്ന്
ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അവർക്ക് ഒരു ഐഡി നൽകും, അതുള്ളവർക്ക് മാത്രമേ ആവാസ് ആരോഗ്യ ഇൻഷുറൻസും മറ്റ് അനുബന്ധ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളു