കുളത്തൂപ്പുഴ: കേരളത്തിലെ ആദ്യത്തെ നാച്വറൽ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയം വനം വകുപ്പിൻ്റെ ഓണസമ്മാനമായി കാഴ്ചക്കാർക്കായി തുറന്നു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി കൊണ്ട് മ്യൂസിയം ഭാവിയിൽ ഒരു ഹബ് ആയി ഉയർത്താനാണു പദ്ധതിയെന്നു അദ്ദേഹം പറഞ്ഞു.ഇക്കോടുറിസം ഡയറക്ടറേറ്റ് സ്ഥാപിച്ച് കേരളത്തിലെ എല്ലാ ഇക്കോ ടൂറിസം പദ്ധതികളും വനംവകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. പി.എസ്.സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
വനം വകുപ്പിന്റെ 3.30 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഇക്കോ ടൂറിസം പദ്ധതി പ്രകാരം 9.85 കോടി രൂപ ചെലവിൽ 2021-ൽ ആദ്യഘട്ടം പൂർത്തിയാക്കി. 5.48 കോടി രൂപ കെട്ടിടങ്ങളുടെ നിർമാണത്തിനും 4.37 കോടി രൂപ പ്രദർശനവസ്തുക്കൾക്കും ശബ്ദവും വെളിച്ചവും ഒരുക്കുന്നതിനും ചെലവഴിച്ചു. മ്യൂസിയം സമുച്ചയത്തിൽ ഒരു ഇൻഫർമേഷൻ സെന്റർ, ഒരു പരിശീലന ഹാൾ, ഒരു തടി മ്യൂസിയം, ആകർഷകമായ അഞ്ച് എക്സിബിഷൻ ഹാളുകൾ എന്നിവയുണ്ട്. ആദിവാസി കുടിലുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ (എഐ സെന്റർ), കുട്ടികൾക്കുള്ള കളിസ്ഥലം, ലഘുഭക്ഷണശാല, ഇക്കോ ഷോപ്പ്, ഗസ്റ്റ് ഹൗസ് എന്നിവ ഇതിന്റെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിക്കാ ണു നടത്തിപ്പു ചുമതല. പ്രവേശന ഫീസ് മുതിർന്നവർക്ക് 50 രൂ പയും കുട്ടികൾക്കു 30 രൂപയുമാണ്