പരുക്കൻ ഭൂപ്രദേശത്തിനും ഉയരത്തിലുള്ള മരുഭൂമികൾക്കും പേരുകേട്ട ലഡാക്ക് , ആപ്രിക്കോട്ട് ഉൽപാദനത്തിലും കയറ്റുമതിയിലും ഒരു ശക്തികേന്ദ്രമായി മാറിയിരിക്കുന്നു. പ്രാദേശിക കർഷകരുടെ തനതായ അർപ്പണബോധത്തിന്റെയും കാലാവസ്ഥയുടെയും ഫലമാണ് ഈ നേട്ടം.
ഈ വർഷം, ലഡാക്ക് അതിന്റെ പ്രശസ്തമായ ഹാൽമാൻ ആപ്രിക്കോട്ട് 31 ടൺ കയറ്റുമതി ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. ഷാം താഴ്‌വരയിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ (എഫ്‌പിഒ) , അചഞ്ചലമായ പ്രതിബദ്ധത ഇതിനു ഒരു പ്രധാന പങ്ക് വഹിച്ചു.
കഴിഞ്ഞ വർഷം, ലഡാക്ക് വിവിധ രാജ്യങ്ങളിലേക്ക് 35 മെട്രിക് ടൺ ഫ്രഷ് ആപ്രിക്കോട്ട് കയറ്റുമതി ചെയ്തു.ഇത് ആഗോള സാന്നിധ്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2022-ൽ സിംഗപ്പൂർ, മൗറീഷ്യസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി നടത്തിയത്. ലഡാക്ക് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ആപ്രിക്കോട്ട് ഉത്പാദന കേന്ദ്രമാണ്. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള 62% അതായത് 15,789 ടൺസംഭാവന ചെയ്യുന്നു . ഏകദേശം 1,999 ടൺ ഉണക്കിയ ആപ്രിക്കോട്ട് ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ മുൻനിര ഉൽപ്പാദന കേന്ദ്രം കൂടിയാണ് ലഡാക്ക്.
2,303 ഹെക്ടറിലെ ആപ്രിക്കോട്ട് കൃഷിയാണ് ലഡാക്കിന്റെ വിജയഗാഥ. കർഷക കേന്ദ്രീകൃത സംഘടനയായ കൃഷക് അഗ്രിടെക് ലഡാക്കിലെ ആപ്രിക്കോട്ട് അന്താരാഷ്ട്ര തലത്തിൽ കയറ്റുമതി ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
കാർഗിലിൽ നിന്ന് ആറ് മെട്രിക് ടൺ ഫ്രഷ് ആപ്രിക്കോട്ടും ലേയിൽ നിന്ന് 31 മെട്രിക് ടണ്ണും മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഡൽഹി/എൻസിആർ എന്നിവിടങ്ങളിലെ വിപണികളിലേക്ക് കൃഷക് അഗ്രിടെക് കയറ്റുമതി ചെയ്തതായി ചീഫ് ഹോർട്ടികൾച്ചർ ഓഫീസർ അലി റാസ വെളിപ്പെടുത്തി.
ലഡാക്കിലെ ആപ്രിക്കോട്ടിനെ രചിയുടെയും നിറത്തിൻ്റെയും അടിസ്ഥാനത്തിൽ രണ്ടായി തരം തിരിച്ചിട്ടുണ്ട്. “ഖാന്തേ” (കയ്പ്പുള്ളത്), “നിയാർമോ” (മധുരമുള്ളത്), അതോടൊപ്പം “രക്റ്റ്സെ കാർപ്പോ” എന്നതിന് വെള്ളയും “രക്റ്റ്സെ നക്പോ” എന്നതിന് തവിട്ടുനിറമുള്ളതായും അറിയപെടുന്നു
ലഡാക്കിന്റെ സാമ്പത്തിക ശേഷി ആപ്രിക്കോട്ട് ഉത്പാദനം, പഷ്മിന സംസ്കരണം, ടൂറിസം എന്നിവയിലാണുള്ളത്.ഇത് സംരംഭകത്വത്തിനും തൊഴിൽ സൃഷ്ടിക്കുന്നതിനുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, അന്താരാഷ്ട്ര വിപണികളിലേക്കുള്ള ആപ്രികോട്ടിൻ്റെ കടന്നുകയറ്റം മറ്റ് പ്രാദേശിക ഉൽപ്പന്നങ്ങളായ യാക്ക് പാൽ, യാക്ക് കമ്പിളി, ആപ്പിൾ എന്നിവയ്ക്കും വിദേശ രാജ്യങ്ങളിൽ കയറ്റുമതി ചെയ്യാനുള്ള അവസരം നല്കും