പൂഞ്ചിലെ ബാലകോട്ട് ഗ്രാമത്തിന് സമീപം നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഭീകരർ പതിയിരുന്ന് ആക്രമണം നടത്താൻ ശ്രമിച്ചപ്പോൾ ഫലപ്രദമായ തിരിച്ചടി നേരിടുകയും ചെയ്തു. കാലാവസ്ഥയും ഭൂപ്രദേശവും ഉപയോഗിച്ച് രക്ഷപ്പെടാൻ അവർ ശ്രമം നടത്തിയെങ്കിലും നിയന്ത്രണരേഖയ്ക്ക് സമീപം (എൽസി) ഒരു ഭീകരൻ കൊല്ലപെട്ടു.
ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർക്കും പരിക്കേറ്റെങ്കിലും, നിയന്ത്രണ രേഖ കടന്ന് പിൻവാങ്ങിയ അവർ മരണത്തിനു കീഴടങ്ങുകയായിരുന്നെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു.
കൂടാതെ, ഇന്ത്യൻ സൈന്യം സ്ഥലത്ത് തിരച്ചിൽ നടത്തുകയും രണ്ട് മാഗസിനുകൾ, എകെ 47 റൈഫിൾ, 30 വെടിയുണ്ടകൾ, രണ്ട് ഗ്രനേഡുകൾ, മരുന്നുകൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു.