You are currently viewing കാൻസറിൻ്റെ സാധ്യതകൾ എഐ ഉപയോഗിച്ച് കണ്ടെത്താം: പഠനം

കാൻസറിൻ്റെ സാധ്യതകൾ എഐ ഉപയോഗിച്ച് കണ്ടെത്താം: പഠനം

വാഷിംഗ്ടണിൽ അടുത്തിടെ നടന്ന ഒരു പഠനത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും അന്നനാളം, വയറ്റിലെ അർബുദങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിനെക്കുറിച്ച് പറയുന്നു. ഗ്യാസ്ട്രിക് കാർഡിയ അഡിനോകാർസിനോമ (ജിസിഎ), അന്നനാളം അഡിനോകാർസിനോമ (ഇഎസി) എന്നിവയ്ക്ക് ഉയർന്ന മരണനിരക്ക് ഉണ്ട്.

ഗ്യാസ്ട്രോഎൻട്രോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ സമയോജിതമായ പ്രതിരോധ നടപടികൾക്ക് അനേകം ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് ഊന്നിപ്പറയുന്നു. നേരത്തേയുള്ള സ്‌ക്രീനിംഗിന് കാൻസറിന് മുമ്പുള്ള മാറ്റങ്ങൾ കണ്ടെത്താനാകുമെന്ന് നിർദ്ദേശിക്കുന്നു, പ്രത്യേകിച്ച് ദീർഘനാളായി ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) ഉള്ള വ്യക്തികളിൽ.

പഠനത്തിൻ്റെ ഭാഗമായി 10 ദശലക്ഷത്തിലധികം മുതിർന്ന പ്രായക്കാരായ അമേരിക്കക്കാരിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യാൻ ലഫ്റ്റനന്റ് കേണൽ ചാൾസ് എസ് കെറ്റിൽസ് വെറ്ററൻസ് അഫയേഴ്സ് സെന്റർ ഫോർ ക്ലിനിക്കൽ മാനേജ്‌മെന്റ് റിസർച്ചിലെ ഗവേഷകനും മിഷിഗൺ മെഡിസിനിലെ ഇന്റേണൽ മെഡിസിൻ പ്രൊഫസറുമായ ജോയൽ റൂബൻസ്‌റ്റൈനും അദ്ദേഹത്തിന്റെ ഗവേഷണ സംഘവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു.

അവരുടെ കണ്ടുപിടുത്തമായ, കെറ്റിൽസ് എസോഫേഷ്യൽ ആൻഡ് കാർഡിയ അഡിനോകാർസിനോമ പ്രവചന ഉപകരണം (K-ECAN) രോഗിയുടെ ജനസംഖ്യാശാസ്ത്രം, ഭാരം, മുൻകൂർ രോഗനിർണ്ണയങ്ങൾ, പതിവ് ലബോറട്ടറി ഫലങ്ങൾ എന്നിവ പോലുള്ള വിവരങ്ങളടങ്ങിയ എൽട്രോണിക്ക് ഹെൽത്ത് റെക്കോർഡ് (ERH) ഉപയോഗപ്പെടുത്തുന്നു. K-ECAN നിലവിലുള്ള ഉപകരണങ്ങളേക്കാളും കൂടുതൽ കൃത്യമായ പ്രവചനം നടത്തുന്നു. കൂടാതെ രോഗനിർണയത്തിന് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മുമ്പ് കാൻസർ സാധ്യത തിരിച്ചറിയാൻ കഴിയും.

ശ്രദ്ധേയമായി, K-ECAN ഉപകരണത്തിന് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) ലക്ഷണങ്ങൾ ഇല്ലാത്തവരിലും കാൻസർ സാധ്യത കൃത്യമായി പ്രവചിക്കാൻ കഴിയുന്നു. കാരണം ഈ അർബുദങ്ങളുള്ള ഏകദേശം പകുതി രോഗികളും മുമ്പ് GERD ലക്ഷണങ്ങൾ അനുഭവിച്ചിട്ടില്ല. രോഗലക്ഷണങ്ങളുടെ സാന്നിധ്യം പരിഗണിക്കാതെ തന്നെ ഉയർന്ന അപകടസാധ്യത ഈ ഉപകരണം തിരിച്ചറിയുന്നു.

ആമാശയത്തിലെയും അന്നനാളത്തിലെയും ക്യാൻസറിനുള്ള സാധ്യത കൂടുതലുള്ള രോഗികളെ കുറിച്ച് ഡോക്ടർമാർക്ക് ഓട്ടോമേറ്റഡ് അറിയിപ്പുകൾ നൽകുന്ന EHR-കൾ ഈ രോഗങ്ങളുടെ ഭവിഷ്യത്തുകൾ ഗണ്യമായി കുറയ്ക്കുമെന്ന് റൂബെൻ‌സ്റ്റൈൻ പ്രതീക്ഷിക്കുന്നു.

Leave a Reply