പ്രഗ്യാൻ റോവർ ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിൻ്റെ പുതിയ വീഡിയോ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഇന്ന് പുറത്തുവിട്ടു.
40 ദിവസത്തെ യാത്രയ്ക്ക് ശേഷം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ആഗസ്റ്റ് 23 ന് ഇന്ത്യൻ സമയം വൈകുന്നേരം 6.04 ന് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വിജയകരമായി ലാൻഡിംഗ് നടത്തി . ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. കൂടാതെ, വിജയകരമായി ചന്ദ്രനിൽ ലാൻഡിംഗ് ദൗത്യം നിർവഹിക്കുന്ന നാല് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ. യുണൈറ്റഡ് സ്റ്റേറ്റ്സ്, റഷ്യ, ചൈന എന്നിവയാണ് മറ്റ് രാജ്യങ്ങൾ
ജൂലൈ 14 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി മാർക്ക് 3 (എൽവിഎം 3) ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് പേടകം വിക്ഷേപിച്ചതോടെയാണ് യാത്ര ആരംഭിച്ചത്