You are currently viewing സൗദി പ്രോ ലീഗ്: അൽ നാസർ അൽ ഷബാബിനെ 4-0 ന തകർത്തു, റൊണാൾഡോ 2 ഗോൾ സ്കോർ ചെയ്തു

സൗദി പ്രോ ലീഗ്: അൽ നാസർ അൽ ഷബാബിനെ 4-0 ന തകർത്തു, റൊണാൾഡോ 2 ഗോൾ സ്കോർ ചെയ്തു

അൽ നാസറും അൽ ഷബാബും തമ്മിലുള്ള ഏറ്റവും പുതിയ സൗദി പ്രോ ലീഗ് മത്സരത്തിൽ, രണ്ട് പെനാൽറ്റി കിക്കുകൾ ഗോളാക്കി മാറ്റിക്കൊണ്ട്  ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബിന് എതിരില്ലാത്ത നാല്  ഗോളിന് വിജയം നേടി കൊടുത്തു. സീസണിലെ ആദ്യ രണ്ട് പരാജയങ്ങൾക്ക് ശേഷം ഇത് അവരുടെ തുടർച്ചയായ രണ്ടാം വിജയമാണ്.   അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ, അവർ ഒന്നും വഴങ്ങാതെ ആകെ ഒമ്പത് ഗോളുകൾ നേടി.  റൊണാൾഡോ, പ്രത്യേകിച്ച്, ആ ഗോളുകളിൽ അഞ്ചെണ്ണവും നേടി.അൽ ഫത്തേയ്‌ക്കെതിരായ തന്റെ മുൻ ഹാട്രിക് ഗോളുകളും ഇതിൽ പെടുന്നു

റൊണാൾഡോയുടെ ഗോളുകൾക്ക് പുറമെ, സാദിയോ മാനെ ഒരു ഗോൾ സ്‌കോറിൽ ചേർത്തപ്പോൾ, അൽ നാസറിന് വേണ്ടി സുൽത്താൻ അൽ ഗാനം മറ്റൊരു ഗോൾ നേടി. ഇതിനിടെ പരുക്കൻ ശൈലിക്ക്  അൽ ഷബാബിന് ശിക്ഷ ലഭിച്ചു. അശ്രദ്ധമായ ടാക്കിളിന്  എവർ ബനേഗയെ പുറത്താക്കിയതിനാൽ മത്സരം അവസാനിക്കുമ്പോൾ ഫീൽഡിൽ അവർക്ക് 10 കളിക്കാർ മാത്രമായി .ഇത് വരും മത്സരങ്ങളിൽ അദ്ദേഹത്തിൻ്റെ സസ്പെൻഷനിൽ കലാശിച്ചേക്കാം.

Leave a Reply