ഇന്ത്യൻ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയർബസും ഇന്ത്യൻ റെയിൽവേയുടെ ഗതി ശക്തി വിശ്വവിദ്യാലയ (ജിഎസ് വി) വഡോദരയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികൾക്ക് കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സഹകരണം ലക്ഷ്യമിടുന്നു. എയർബസിന്റെ ഇന്ത്യയിലെ ഈ സംരംഭത്തിൽ ഏകദേശം 15,000 വിദ്യാർത്ഥികളെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പിടൽ ചടങ്ങിൽ എയർബസ് ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ റെമി മെയിലാർഡ്, ജിഎസ്വി വൈസ് ചാൻസലർ പ്രൊഫ. മനോജ് ചൗധരി എന്നിവർ പങ്കെടുത്തു.
ഗതി ശക്തി വിശ്വവിദ്യാലയം വഡോദര 2022 ൽ പാർലമെന്റിന്റെ നിയമപ്രകാരം സ്ഥാപിച്ചതാണ്.
എയ്‌റോസ്‌പേസ് മേഖലയിലെ നവീകരണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ഗുജറാത്തിലെ വഡോദരയിൽ C295 നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്ന എയർബസിന്റെയും ടാറ്റയുടെയും പ്രഖ്യാപനത്തെ തുടർന്നാണ് ഈ ധാരണാപത്രം. ഇന്ത്യയുടെ എയ്‌റോസ്‌പേസ് മേഖല പരിപോഷിപ്പിക്കുന്നതിനും മനുഷ്യ മൂലധന വികസനത്തിൽ നിക്ഷേപം നടത്തുന്നതിനുമുള്ള എയർബസിന്റെ സമർപ്പണത്തെ റെമി മെയിലാർഡ് എടുത്തുപറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് മേഖലകളിൽ പ്രാപ്തരായ ബിരുദധാരികളെ ഉൽപ്പാദിപ്പിക്കുന്നതിന് വ്യവസായ വിദഗ്ധരുമായി സഹകരിച്ച് കോഴ്‌സുകൾ രൂപകൽപ്പന ചെയ്യുമെന്ന് പറഞ്ഞു കൊണ്ട്, ജിഎസ്‌വിയുടെ വ്യവസായ-അക്കാദമിയ പങ്കാളിത്തത്തെ റെയിൽവേ മന്ത്രി പ്രശംസിച്ചു. ഈ പങ്കാളിത്തം സെക്ടർ-നിർദ്ദിഷ്ട നൈപുണ്യ കോഴ്സുകൾ, സംയുക്ത ഗവേഷണ സംരംഭങ്ങൾ, ഫാക്കൽറ്റി ഇൻഡസ്ട്രി എക്സ്പോഷർ, ഇന്റേൺഷിപ്പുകൾ, പ്ലെയ്‌സ്‌മെന്റുകൾ, സ്കോളർഷിപ്പ് പ്രോഗ്രാമുകൾ എന്നിവയുടെ വികസനത്തിനും വിതരണത്തിനും സഹായിക്കും.