You are currently viewing വരുന്നു അലുമിനിയം കോച്ചുകൾ ,വന്ദേ ഭാരത് ട്രെയിനിനു വേഗത കൂടും

വരുന്നു അലുമിനിയം കോച്ചുകൾ ,വന്ദേ ഭാരത് ട്രെയിനിനു വേഗത കൂടും

ഇന്ത്യൻ റെയിൽവേയുടെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്കായി അലുമിനിയം കോച്ചുകൾ നിർമ്മിക്കുന്നതിന് ഇന്ത്യയിലെ മുൻനിര അലുമിനിയം, കോപ്പർ നിർമ്മാതാക്കളായ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇറ്റലി ആസ്ഥാനമായുള്ള മെട്ര സ്‌പിഎയുമായി സാങ്കേതിക പങ്കാളിത്തത്തിൽ ഒപ്പുവച്ചു.

പങ്കാളിത്തത്തിന് കീഴിൽ ഇന്ത്യയിൽ എക്‌സ്‌ട്രൂഷൻ പ്രസ് സ്ഥാപിക്കാൻ ഹിൻഡാൽകോ 2,000 കോടി രൂപ നിക്ഷേപിക്കും. അതിവേഗ അലൂമിനിയം റെയിൽ കോച്ചുകൾ നിർമ്മിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യ മെട്രോ സ്‌പിഎ നൽകും.

പങ്കാളിത്തത്തിന് കീഴിൽ നിർമ്മിക്കുന്ന ആദ്യത്തെ അലുമിനിയം കോച്ചുകൾ 2024-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കോച്ചുകൾ നിലവിലെ സ്റ്റീൽ കോച്ചുകളേക്കാൾ ഭാരം കുറഞ്ഞതും കൂടുതൽ ഊർജ്ജ-കാര്യക്ഷമവുമായിരിക്കും,

അലൂമിനിയം കോച്ചുകളുടെ ഉപയോഗം ട്രെയിനുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

2030-ഓടെ ‘നെറ്റ്-സീറോ കാർബൺ എമിഷൻ’ ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് സഹായകമാവും

നിലവിൽ, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിൻ പരമാവധി 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അലൂമിനിയം ഉപയോഗിച്ച് നിർമ്മിച്ച ട്രെയിനിന്റെ വേഗത 200 കിലോമീറ്ററിലധികം വർദ്ധിപ്പിക്കാൻ കഴിയും.

കഴിഞ്ഞ വർഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തെ ആദ്യത്തെ അലുമിനിയം ഫ്രൈറ്റ് റേക്ക് ഫ്ലാഗ് ഓഫ് ചെയ്തു. റെയിൽവേ, ബെസ്‌കോ ലിമിറ്റഡ് വാഗൺ ഡിവിഷൻ, ഹിൻഡാൽകോ എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ഇത് വികസിപ്പിച്ചത്.


Leave a Reply