മിക്ക ആളുകളും നഗ്നനേത്രങ്ങളാൽ തിളങ്ങുന്ന അഞ്ച് ഗ്രഹങ്ങളെ കണ്ടിട്ടുണ്ട്, പക്ഷെ ദൂരദർശനികളുടെ സഹായമില്ലാതെ കാണാൻ കഴിയുന്ന ആറാമത്തെ ഒരു ഗ്രഹമുണ്ട് – യുറാനസ്. തീർച്ചയായും അത് ആകാശത്ത് എപ്പോൾ എവിടെ നോക്കണമെന്നു കൃത്യമായി അറിഞ്ഞാൽ കാണാൻ സാധിക്കും
ഭാഗ്യവശാൽ, ആകാശത്ത് ഈ ആഴ്‌ചയിൽ പ്രകാശമാനമായ ചന്ദ്രനുള്ളത് കൊണ്ട് യുറാനെസിനെ കണ്ടെത്താൻ നല്ല സമയമായിരിക്കും.
യുറാനസിന്റെ നിലവിലെ ദൃശ്യകാന്തിമാനം 5.70 ആണ്. അതിന്റെ തെളിച്ചം കണക്കിലെടുക്കുമ്പോൾ, യുറാനസ് വ്യക്തവും ഇരുണ്ടതുമായ ആകാശത്തിന് കീഴിൽ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകണം, ഒരു ചെറിയ ബൈനോക്കുലറിന്റെ സഹായത്തോടെയാണങ്കിൽ കൂടുതൽ എളുപ്പത്തിൽ ദൃശ്യമാകും.
മേടം രാശിയിൽ (ഏരീസ്) വൈകുന്നേരങ്ങളിൽ യുറാനസ് ഇപ്പോൾ ദൃശ്യമാണ്. ഏകദേശം അർദ്ധരാത്രിയോടെ, അത് കിഴക്കൻ ചക്രവാളത്തിൽ നിന്ന് നേരിട്ട് തലയ്ക്ക് മുകളിലുള്ള പോയിൻ്റിൽ സ്ഥിതിചെയ്യും. വ്യാഴത്തിനും പ്ലിയേഡ്സ് നക്ഷത്രസമൂഹത്തിനും ഇടയ്ക്കാണ് യു റാനസിനെ കാണാൻ കഴിയുക
സൂര്യനിൽ നിന്നുള്ള ഏഴാമത്തെ ഗ്രഹമാണ് യുറാനസ്, ഒരു വാതക ഭീമനാണ്. വ്യാസം കൊണ്ട് സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണിത്. യുറാനസ് ജലം, അമോണിയ, മീഥെയ്ൻ എന്നിവയാൽ നിർമ്മിതമാണ്. 84 ഭൗമവർഷങ്ങൾ സൂര്യനെ വലയം ചെയ്യുന്ന കാലഘട്ടത്തിൽ, അതിന്റെ ധ്രുവങ്ങൾക്ക് 42 വർഷം തുടർച്ചയായ സൂര്യപ്രകാശവും തുടർന്ന് 42 വർഷത്തെ തുടർച്ചയായ ഇരുട്ടും ലഭിക്കുന്നു.
യുറാനസിന് ഒരു റിംഗ് സിസ്റ്റവും അറിയപ്പെടുന്ന 27 ഉപഗ്രഹങ്ങളുമുണ്ട്. ടൈറ്റാനിയ, ഒബറോൺ, അംബ്രിയൽ, ഏരിയൽ, മിറാൻഡ എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ ഉപഗ്രഹങ്ങൾ. 1781-ൽ വില്യം ഹെർഷൽ ആണ് യുറാനസ് കണ്ടെത്തിയത്.
ഭൂമിയും യുറാനസും തമ്മിലുള്ള ദൂരം ദിവസവും മാറുന്നു. ഏറ്റവും അടുത്തത് 1.6 ബില്യൺ മൈൽ (2.6 ബില്യൺ കിലോമീറ്റർ) ആണ്. ഏറ്റവും അകലെ, 1.98 ബില്യൺ മൈൽ (3.2 ബില്യൺ കിലോമീറ്റർ) ആണ് .