യുഎഇ ആസ്ഥാനമായുള്ള റീട്ടെയിലർ ലുലു ഗ്രൂപ്പ് 2023 സെപ്റ്റംബർ 27 ബുധനാഴ്ച ഹൈദരാബാദിൽ മെഗാ മാൾ തുറക്കാൻ ഒരുങ്ങുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗര മേഖലയായ കുക്കട്ട്പള്ളിയിലാണ് അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന മാൾ സ്ഥിതി ചെയ്യുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു മാൾ ഉദ്ഘാടനം ചെയ്യും. തെലങ്കാനയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിത്. ലുലു സംസ്ഥാനത്തിന് നൽകിയ 500 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
ആഗോള നിലവാരമുള്ള ലുലു ഹൈപ്പർമാർക്കറ്റ്, 75-ലധികം പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകൾ, 1,400 പേർക്ക് ഇരിക്കാവുന്ന 5 സ്‌ക്രീൻ സിനിമാശാല, മൾട്ടി-ക്യുസിൻ ഫുഡ് കോർട്ട്,കുട്ടികളുടെ വിനോദ കേന്ദ്രം, കൂടാതെ ഒരു അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം തെലങ്കാനയിലെ ജനങ്ങൾക്ക് മാൾ പ്രദാനം ചെയ്യും.
250-ലധികം ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ശൃംഗലയായ ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയിൽ രംഗത്ത് ഒരു മുൻ നിര സ്ഥാപനമാണ് .ജിസിസി, ആഫ്രിക്ക, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ഷോപ്പർമാർക്കിടയിൽ ഇത് വളരെ ജനപ്രിയമാണ്.
42 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 65,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഈ ഗ്രൂപ്പിന് ആഗോളതലത്തിൽ 8 ബില്യൺ യുഎസ് ഡോളറിന്റെ വാർഷിക വിറ്റുവരവുമുണ്ട്.
ഹൈദരാബാദ് മാളിന് പുറമേ, തെലങ്കാന സംസ്ഥാനത്ത് ഒന്നിലധികം നിക്ഷേപങ്ങളും അഹമ്മദാബാദ്, വാരണാസി, ബാംഗ്ലൂർ, ചെന്നൈ, നോയിഡ എന്നിവിടങ്ങളിൽ പുതിയ ഡെസ്റ്റിനേഷൻ മാളുകളും ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നു. കേരളത്തിൽ കൂടുതൽ മെഗാ മാളുകളും ഹൈപ്പർമാർക്കറ്റുകളും ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.