പുതുതായി പുറത്തിറക്കിയ ഐഫോൺ 15 മോഡലുകൾ അമിതമായി ചൂടാകുന്നതിന് കാരണം സോഫ്റ്റ്വെയർ പിശകും ആപ്പുകളായ ഇൻസ്റ്റാഗ്രാം, ഉബർ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണെന്ന് ആപ്പിൾ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റിനായി കമ്പനി പ്രവർത്തിക്കുന്നുണ്ട്, കൂടാതെ തങ്ങളുടെ ആപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആപ്പ് ഡെവലപ്പർമാരുമായും പ്രവർത്തിക്കുന്ന ണ്ടെന്ന് ആപ്പിൾ പറഞ്ഞു.
ഒരു പ്രസ്താവനയിൽ, ഐഫോൺ 15-ന്റെ ഹാർഡ്വെയർ രൂപകൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്നമല്ല അമിതമായ ചൂടാകലിന് കാരണമെന്ന് ആപ്പിൾ വ്യക്തമാക്കി.
ഫോൺ അമിതമായി ചൂടാകുന്നതിന് കാരണമാകുന്ന ആപ്പുകൾ ഉപയോഗിക്കരുതെന്ന് ആപ്പിൾ ഐഫോൺ 15 ഉപയോക്താക്കളെ ഉപദേശിച്ചിട്ടുണ്ട്. ഫോൺ ചൂടുള്ള അന്തരീക്ഷത്തിൽ ഉപയോഗിക്കരുതെന്നും കമ്പനി ശുപാർശ ചെയ്തിട്ടുണ്ട്.
ഈ പ്രശ്നങ്ങളിൽ ചിലത് പരിഹരിക്കുന്നതിനായി ഇൻസ്റ്റാഗ്രാം ഇതിനകം സെപ്റ്റംബർ 27-ന് ഒരു അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്.
ഐഫോൺ 15-ൻ്റെ സോഫ്റ്റ്വെയർ അപ്ഡേറ്റായ IOS 17.1 ൽ ഇതിന് പരിഹാരം കാണാനാകുമെന്ന് ആപ്പിൾ പ്രതീക്ഷിക്കുന്നു. കമ്പനി ഇതുവരെ അപ്ഡേറ്റിനുള്ള റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
പുതിയ സിക്സ് കോർ ജിപിയു കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന എ17 പ്രോ ചിപ്പ്, ഐഫോൺ 15 പ്രോയുടെയും 15 പ്രോ മാക്സിന്റെയും പ്രധാന വിൽപ്പന പോയിന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു.ഇത് മെച്ചപ്പെട്ട ഗെയിമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
ജൂണിന്റെ അവസാനത്തിൽ കമ്പനി ആദ്യമായി 3 ട്രില്യൺ ഡോളർ വിപണി മൂല്യത്തിൽ എത്തിയതിന് ശേഷം ആപ്പിളിന്റെ വിൽപ്പന മാന്ദ്യത്തെക്കുറിച്ചുള്ള നിക്ഷേപകർക്കിടയിലെ ആശങ്കകൾ കാരണം ഇതിനകം തന്നെ 300 ബില്യൺ ഡോളറിലധികം ഓഹരി മൂല്യത്തിൽ ഇടിവുണ്ടായി