കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT) യും ഓൾ ത്രിപുര ടൈഗർ ഫോഴ്സും (ATTF) നെയും അവരുടെ എല്ലാ ഉപ വിഭാഗങ്ങളെയും നിരോധിച്ചു. അനധികൃത പ്രവർത്തനങ്ങൾ (പ്രതിരോധം) നിയമം, 1967 അനുസരിച്ചാണ് ഈ പ്രഖ്യാപനം . ഈ നിരോധനം അഞ്ച് വർഷത്തേ കാലാവധിയുള്ളതാണ്.
ത്രിപുരയിലെ സായുധ വിഘടനവാദ സംഘടനകളുമായി സഖ്യമുണ്ടാക്കിയും ത്രിപുരയിലെ ആദിവാസി ജനങ്ങളെ വിഘടനയ്ക്കായി പ്രേരിപ്പിച്ചും സായുധ പോരാട്ടത്തിലൂടെ ഇന്ത്യയിൽ നിന്ന് ത്രിപുര വിഘടിച്ചുകൊണ്ട് ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഈ രണ്ട് സംഘടനകളുടെയും ലക്ഷ്യം,ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു
ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT) യും ഓൾ ത്രിപുര ടൈഗർ ഫോഴ്സും (ATTF) യും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിഘാതം വരുത്തുന്ന തരത്തിലുള്ള അക്രമാസക്തവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു.