You are currently viewing കാസിരംഗ നാഷണൽ പാർക്ക് ഒക്ടോബർ 15 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും
കാസിരംഗയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം /Credits: Pixabay

കാസിരംഗ നാഷണൽ പാർക്ക് ഒക്ടോബർ 15 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അസമിലെ കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും മൺസൂൺ സീസണിനായി അടച്ചതിന് ശേഷം 2023 ഒക്ടോബർ 15 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും.

 ലോകത്ത്  ഏറ്റവും അധികം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ വസിക്കുന്നത് കാസിരംഗ യിലാണ്,കൂടാതെ ബംഗാൾ കടുവ, ഏഷ്യൻ ആന, മാൻ തുടങ്ങി വംശനാശഭീഷണി നേരിടുന്ന മറ്റ് വന്യജീവികളുടെയും ആവാസ കേന്ദ്രമാണ് പാർക്ക്.

 ഈ വർഷം, പാർക്ക് ഭാഗികമായി മാത്രമേ വിനോദസഞ്ചാരികൾക്കായി തുറക്കുകയുള്ളു, കാസിരംഗ റേഞ്ച്, കൊഹോറ, വെസ്റ്റേൺ റേഞ്ച്, ബാഗോരി എന്നീ രണ്ട് റേഞ്ചുകളിൽ മാത്രമേ ജീപ്പ് സഫാരികൾ  അനുവദിക്കുകയുള്ളൂ.  എല്ലാ ബുധനാഴ്ചയും ഉച്ചതിരിഞ്ഞ് പാർക്ക് അടച്ചിരിക്കും.

 മോശം കാലാവസ്ഥയെ തുടർന്ന് റോഡിന്റെ ശോച്യാവസ്ഥ കണക്കിലെടുത്താണ് പാർക്ക് അധികൃതർ ഈ തീരുമാനമെടുത്തത്.

 അസമിലെ ഗോലാഘട്ട്, നാഗോൺ, സോനിത്പൂർ ജില്ലകളിലാണ് കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.  യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇത് രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.

 ഉയരമുള്ള പുൽമേടുകൾ ചതുപ്പുനിലം, ഇടതൂർന്ന വിശാലമായ വനങ്ങൾ എന്നിവയാൽ നിറഞ്ഞതാണ് കാസിരംഗ.  ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള നാല് പ്രധാന നദികൾ ഈ ഉദ്യാനത്തിൽ കൂടി കടന്ന് പോകുന്നു ,കൂടാതെ നിരവധി ചെറിയ ജലാശയങ്ങളും പാർക്കിൽ ഉൾപ്പെടുന്നു.  വൈവിധ്യമാർന്ന ഈ ഭൂപ്രകൃതി വൈവിധ്യമാർന്ന സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഒരു ആവാസവ്യവസ്ഥ നൽകുന്നു.

 വന്യജീവികൾക്ക് പുറമേ, കാസിരംഗ അതിന്റെ പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ്.  പാർക്കിന്റെ പച്ചപ്പ് നിറഞ്ഞ വനങ്ങളും, ജലാശയങ്ങളും സമൃദ്ധമായ വന്യജീവികളും ഇതിനെ സന്ദർശകർക്ക് മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റുന്നു.

Leave a Reply