You are currently viewing ‘അദ്ദേഹം ഇപ്പോഴും ബ്രസീലിൻ്റെ പ്രധാന കളിക്കാരൻ’,നെയ്മറിനെ പിന്തുണച്ച് സഹതാരം റോഡ്രിഗോ

‘അദ്ദേഹം ഇപ്പോഴും ബ്രസീലിൻ്റെ പ്രധാന കളിക്കാരൻ’,നെയ്മറിനെ പിന്തുണച്ച് സഹതാരം റോഡ്രിഗോ

റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ തന്റെ അന്താരാഷ്ട്ര സഹതാരം നെയ്മറിനെ ന്യായീകരിച്ചു, അടുത്തിടെയുള്ള വിമർശനങ്ങൾക്കിടയിലും ബ്രസീലിന്റെ “പ്രധാന കളിക്കാരൻ” എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു.

 വ്യാഴാഴ്ച വെനസ്വേലയുമായുള്ള മത്സരത്തിൽ ബ്രസീൽ 1-1  സമനില വഴങ്ങിയതിന് ശേഷം കാണികൾ സ്റ്റാൻഡിൽ നിന്ന് എറിഞ്ഞ ഒരു ബാഗ് പോപ്‌കോൺ നെയ്‌മറുടെ തലയിൽ തട്ടി. ഈ സംഭവത്തെ ബ്രസീൽ കോച്ച് ഫെർണാണ്ടോ ദിനിസ് അപലപിച്ചു.

 എന്നാൽ 31-ാം വയസ്സിലും നെയ്മറിന്റെ നിലവാരം പഴയതുപോലെ തന്നെയാണെന്നും റോഡ്രിഗോ പറഞ്ഞു. നെയ്മർ ബ്രസീലിന്റെ ഏറ്റവും മികച്ച കളിക്കാരനാണെന്നും ടീം അദ്ദേഹത്തെ വളരെയധികം ആശ്രയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീൽ ആരാധകരുടെ നിരാശ നെയ്മർ തന്നെ മനസ്സിലാക്കുന്നു, എന്നാൽ വ്യാഴാഴ്ചത്തെ പോപ്‌കോൺ സംഭവത്തിൽ അസ്വസ്ഥനായിരുന്നു.  അത്തരത്തിലുള്ള മനോഭാവത്തെ അപലപിക്കുന്നുവെന്നും, ഫുട്ബോൾ കളിക്കാനും രാജ്യത്തെ പ്രതിരോധിക്കാനുമാണ് താൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെയ്മർ ഇപ്പോഴും കളിയിലെ തൻ്റെ മികവ് തുടരുന്നു. കഴിഞ്ഞ മാസം 125 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച  ടോപ് സ്‌കോററായി പെലെയെ മറികടന്നു

 10 ടീമുകളുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ, ലോകകപ്പ് ജേതാക്കളായ അർജന്റീനയേക്കാൾ രണ്ട് പോയിന്റ് പിന്നിലാണ്. 

 ഉറുഗ്വേയ്‌ക്കെതിരായ മറ്റൊരു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചൊവ്വാഴ്ച മോണ്ടെവീഡിയോയിൽ അവർ വീണ്ടും കളിക്കും.

Leave a Reply