You are currently viewing നീൽ ആംസ്ട്രോങ്ങും സംഘവും ആദ്യ ചന്ദ്രയാത്ര നടത്തിയത് ഇൻഷുറൻസ് പോലുമില്ലാതെ, കുടുമ്പത്തിന് ബാക്കി വച്ചത് കുറെ ഒട്ടോഗ്രാഫുകൾ മാത്രം.
അപ്പോളോ 11-ൻ്റെ ലൂണാർ മൊഡ്യൂളിൽ അറ്റകുറ്റ പണികൾ നടത്തുന്ന ബസ് ആൽഡ്രിൻ /Photo :NASA

നീൽ ആംസ്ട്രോങ്ങും സംഘവും ആദ്യ ചന്ദ്രയാത്ര നടത്തിയത് ഇൻഷുറൻസ് പോലുമില്ലാതെ, കുടുമ്പത്തിന് ബാക്കി വച്ചത് കുറെ ഒട്ടോഗ്രാഫുകൾ മാത്രം.

യുഎസ് ബഹിരാകാശ യാത്രകളുടെ ആദ്യ നാളുകളിൽ ബഹിരാകാശ സഞ്ചാരികൾക്ക് ലൈഫ് ഇൻഷുറൻസ് പോലും ഇല്ലായിരുന്നു.  നാസയ്ക്ക് അതിന്റെ ക്രൂവിന് ഇൻഷുറൻസ് നല്കാൻ തയ്യാറായിരുന്നില്ല.കൂടാതെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ബഹിരാകാശ യാത്രയുടെ അപകടസാധ്യതകളെ ഭയപ്പെട്ടു.

ഈ സാഹചര്യത്തിൽ അപ്പോളോ 11 ബഹിരാകാശയാത്രികരായ നീൽ ആംസ്ട്രോങ്, ബസ് ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർ തങ്ങളുടെ ദൗത്യത്തിന്റെ അപകടം മനസ്സിലാക്കി. അവർ മരിച്ചാൽ അവരുടെ കുടുംബത്തെ പോറ്റാൻ ഒരു വഴി കണ്ടെത്തേണ്ടതിനെ കുറിച്ച് ചിന്തിക്കണ്ടി വന്നു.

 നാസ ചില ഇൻഷുറൻസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പക്ഷേ അതിന് അപാകതകളുണ്ടായിരുന്നു ,ഏറ്റവും അപകടമേറിയ ബഹിരാകാശ യാത്ര അതിൽ ഉൾപെടുത്തിയിരുന്നില്ല. മറ്റ് ഇൻഷുറർമാർ കവറേജ് നൽകാൻ തയ്യാറായിരുന്നു, എന്നാൽ ഇത് വളരെ ചെലവേറിയതും , മതിയായ പണം ഇൻഷുറൻസായി തിരിച്ചു ലഭിക്കാത്തതുമായിരുന്നു.

ഇതിനു പരിഹാരമായി ബഹിരാകാശയാത്രികർ ഒരു വഴി കണ്ടെത്തി.  അവർ ഓരോരുത്തരും “ഇൻഷുറൻസ് കവറുകൾ” എന്നറിയപ്പെടുന്ന നൂറുകണക്കിന് ഓട്ടോഗ്രാഫുകളിൽ ഒപ്പിട്ടു, അവരുടെ കുടുംബങ്ങൾക്ക് മെയിൽ ചെയ്യാൻ ഒരു സുഹൃത്തിന് നൽകി.  ബഹിരാകാശയാത്രികർ മരിച്ചാൽ അവരുടെ കുടുംബങ്ങൾക്ക് ഓട്ടോഗ്രാഫുകൾ വിറ്റ് പണമുണ്ടാക്കാമെന്നായിരുന്നു ആശയം.

ബസ് ആൽഡ്രിൻ ഒപ്പിട്ട ഓട്ടോഗ്രാഫ്

ബഹിരാകാശ സഞ്ചാരികളുടെ ഈ ഓട്ടോഗ്രാഫുകൾക്ക് ആവശ്യക്കാരേറെയുണ്ടെന്നും അവരുടെ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആവശ്യമായ പണം ലഭിക്കുമെന്നും ബഹിരാകാശയാത്രികർക്ക് അറിയാമായിരുന്നുവെന്ന് ബഹിരാകാശ ചരിത്രകാരനായ റോബർട്ട് പേൾമാൻ പറഞ്ഞു.

 അപ്പോളോ 11 ദൗത്യത്തിന്റെ ഏറ്റവും അപകടകരമായ ഭാഗം ചന്ദ്രനിലേക്കുള്ള യാത്രയായിരുന്നില്ല, മറിച്ച് അതിൽ നിന്നുള്ള തിരിച്ചു വരമായിരുന്നു.  ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ ഡോക്ക് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു.കമ്പ്യൂട്ടർ തകരാറുകളോ എഞ്ചിൻ തകരാറുകളോ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടായിരുന്നു.  ഓക്‌സിജൻ പ്രതിപ്രവർത്തനം മൂലം ബഹിരാകാശയാത്രികരുടെ വസ്ത്രങ്ങൾ കത്തിപ്പടരുമെന്ന ഭയവും ഉണ്ടായിരുന്നു.

 നാസയുടെ പക്കൽ ആകസ്മിക പദ്ധതികൾ ഒന്നുമില്ലായിരുന്നു .  എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, ബഹിരാകാശയാത്രികരെ രക്ഷിക്കാൻ ഒരു മാർഗവുമില്ല.ആശയവിനിമയം നിലയ്ക്കും, ഓക്‌സിജൻ തീർന്ന് മരണപെടുകയോ അല്ലെങ്കിൽ സ്വന്തം ജീവിതം അവസാനിപ്പിക്കാനോ ഉള്ള കഠിനമായ തീരുമാനം ബഹിരാകാശ യാത്രികർ എടുക്കണ്ടി വരും .

 വൈറ്റ് ഹൗസ് പ്രസംഗ ലേഖകനായ വില്യം സഫീർ, ഏറ്റവും മോശം സാഹചര്യം ഉണ്ടായാൽ പ്രസിഡന്റ് റിച്ചാർഡ് നിക്‌സണിനായി ഒരു പ്രസംഗം പോലും തയ്യാറാക്കി. പ്രസംഗം ഒരിക്കലും നടത്തണ്ടി വന്നില്ല, ഒരു പക്ഷേ അത് അപ്പോളോ 11 ബഹിരാകാശയാത്രികരുടെ ധീരതയുടെ കാരണമായിരിക്കാം.

 അപ്പോളോ 11 ദൗത്യം ഒരു വിജയമായിരുന്നു, എന്നാൽ ബഹിരാകാശ പര്യവേക്ഷണത്തിനായി ജീവൻ പണയപ്പെടുത്തിയ ബഹിരാകാശയാത്രികരുടെ ധീരത മാനവരാശിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല.

Leave a Reply