You are currently viewing വരുന്നു ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലം, നിർമ്മാണം 92% ശതമാനം പൂർത്തിയായി.
New Pamban Railway bridge at construction/Photo:X

വരുന്നു ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലം, നിർമ്മാണം 92% ശതമാനം പൂർത്തിയായി.

പുതുതായി നിർമ്മിക്കുന്ന പാമ്പൻ പാലത്തിൻ്റെ നിർമ്മാണം 92% ശതമാനം പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.നിർമ്മാണം പൂർത്തിയാകുമ്പോൾ ഇത് ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലമായി മാറും. സമുഹ മാധ്യമമായ X ൽ കൂടിയാണ് മന്ത്രാലയം ഈ വാർത്ത പങ്കിട്ടത്.

ഒരു  എഞ്ചിനീയറിങ് വിസ്മയമായ തമിഴ്‌നാട്ടിലെ 2.07 കിലോമീറ്റർ നീളമുള്ള റെയിൽ-കടൽ പാലമായ പുതിയ പമ്പൻ പാലം, 1914 ൽ നിർമ്മിച്ച പഴയ പമ്പൻ പാലത്തിന് പകരമാകും.

ഏകദേശം 535 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പമ്പൻ പാലം, ഇന്ത്യയുടെ അടിസ്ഥാന സൗകര്യ രംഗത്തെ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കും. 6,776 അടി നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽ പാലങ്ങളിലൊന്നാണ്. പഴയ പാളത്തേക്കാൾ 3 മീറ്റർ ഉയരത്തിൽ നിർമ്മിച്ചതിനാൽ ഇത് കടൽനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) ഏറ്റെടുത്തു നിർമ്മിക്കുന്ന ഈ പാലം പഴയ പാലത്തേക്കാൾ ഏറെ മികച്ചതാണ്. കടലിന് കുറുകെ 100 സ്പാനുകളാണ് ഈ പാലത്തിനുള്ളത്.

പുതിയ പമ്പൻ പാലത്തെ യഥാർത്ഥത്തിൽ അതുല്യമാക്കുന്നത് അതിന്റെ വെർട്ടിക്കൽ ലിഫ്റ്റ് മെക്കാനിസമാണ്. ഇലക്ട്രോ മെക്കാനിക്കൽ പ്രക്രിയയിലൂടെ പ്രവർത്തിക്കുന്ന 72 മീറ്റർ നീളമുള്ള വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ പഴയ പാലത്തിന്റെ കൈകൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പകരമായി വരുന്നു. 17 മീറ്റർ ഉയരത്തിൽ ഉയർത്താൻ കഴിയുന്നതിനാൽ കപ്പലുകൾക്ക് തടസ്സമില്ലാതെ പാലത്തിന് താഴെ കടന്നുപോകാൻ കഴിയും.

കൂടാതെ, പുതിയ പാലത്തിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും, പഴയ പാലത്തിൽ ഇത് 15 കിലോമീറ്റർ വേഗത മാത്രമായിരുന്നു. പുതിയ പാലം ഭാവിയിൽ  ഇരട്ടിപ്പിക്കാനുള്ള സാധ്യതയും നൽകുന്നു.

Leave a Reply