ലോണ്‍ലി പ്ലാനറ്റ്-ൻ്റെ 2024-ലെ മികച്ച 50 യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി. യാത്രാ ഗൈഡ് പബ്ലിഷറുടെ 50-ാം വാർഷികം ആഘോഷിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയത്.
വിശാലമായ സ്ഥലങ്ങൾ, സാഹസിക പ്രവർത്തനങ്ങൾ, വ്യത്യസ്തമായ രുചി-സംഗീത സംസ്കാരം എന്നിവ കാരണം മംഗോളിയ മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു.
മംഗോളിയയെ പിന്തുടർന്ന് ഇന്ത്യ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി “വൈവിധ്യമാർന്നതും സാംസ്കാരികമായി സമ്പന്നവുമായ ലക്ഷ്യസ്ഥാനം” എന്നാണ് ഇന്ത്യയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത് .തടാകങ്ങൾ മുതൽ മലകൾ, ബീച്ചുകൾ വരെ എല്ലാവർക്കും ആസ്വദിക്കാൻ ഇന്ത്യയിൽ നിരവധി വൈവിധ്യങ്ങളുണ്ട്.
മെക്സിക്കോ, ക്രൊയേഷ്യ, സെന്റ് ലൂസിയ, ബെനിൻ, ഉസ്ബെക്കിസ്ഥാൻ, പാകിസ്ഥാൻ, ക്രൊയേഷ്യ എന്നിവയാണ് മികച്ച 10 രാജ്യങ്ങളിൽ ഇടം നേടിയത്.
“അദ്വിതീയമായ താളങ്ങൾ, പ്രാദേശിക ഭക്ഷണശാലകളുടെ ശ്രദ്ധേയമായ ശ്രേണി, കലകളുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങൾ” എന്നിവയുള്ള കെനിയൻ തലസ്ഥാനമായ നെയ്‌റോബിയെ 2024-ലെ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.
പുനരുപയോഗ ഊർജത്തിലേക്കുള്ള പരിവർത്തനം, ഓഫ്-സീസൺ യാത്രകൾ പ്രോത്സാഹിപ്പിക്കുക, ബാഴ്‌സലോണ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വലൻസിയ പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടൂറിസത്തേ മാറ്റി നടുക എന്നിവയിലൂടെ ശ്രദ്ധ നേടിയ സ്പെയിൻ 2024-ലെ മികച്ച സുസ്ഥിര യാത്രാ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കൻ മിഡ്‌വെസ്റ്റ് 2024-ലെ മികച്ച മൂല്യാധിഷ്ഠിത ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റുഡിയോകളായി മാറ്റിയെടുത്ത പഴയ വെയർഹൗസുകൾ പുതിയ ഇക്കോ-ഡിസൈൻ ഹോട്ടലുകളും നിരവധി മിഷേലിൻ-നക്ഷത്ര ഭക്ഷണശാലകൾ എന്നിവയടെ പേരിൽ ശ്രദ്ധ നേടിയ ചിക്കാഗോ, മിൽവാക്കി, ഡെട്രോയിറ്റ് പോലുള്ള നഗരങ്ങളെയും പരാമർശിക്കുന്നു.
അൾജീരിയയെക്കുറിച്ച് ലോണ്‍ലി പ്ലാനറ്റ് പ്രത്യേകം പരാമർശിക്കുന്നു “നന്നായി സംരക്ഷിക്കപ്പെട്ട റോമൻ സ്ഥലങ്ങളും മികച്ച ചരിത്ര നഗരങ്ങളും” ഉള്ള “വടക്കേ ആഫ്രിക്കയുടെ അവികസിത കോണാണ്” അൾജീരിയ എന്ന് പറയുന്നു
2024-ലെ ലോണ്‍ലി പ്ലാനറ്റിന്റെ മികച്ച രാജ്യങ്ങളുടെ പട്ടിക ഇതാ:
മംഗോളിയ
ഇന്ത്യ
മൊറോക്കൊ
ചിലി
ബെനിൻ
മെക്സിക്കോ
ഉസ്ബെക്കിസ്ഥാൻ
പാകിസ്ഥാൻ
ക്രോയേഷ്യ
സെൻ്റ് ലുസിയ