You are currently viewing ദീർഘദൂര വിമാനങ്ങളിൽ ഉറങ്ങാൻ ബുദ്ധിമുട്ടാണോ? എങ്കിൽ ഉറക്കം ലഭിക്കാനു<br>ള്ള ഏതാനം മാർഗ്ഗങ്ങൾ<br>ഇതാ

ദീർഘദൂര വിമാനങ്ങളിൽ ഉറങ്ങാൻ ബുദ്ധിമുട്ടാണോ? എങ്കിൽ ഉറക്കം ലഭിക്കാനു
ള്ള ഏതാനം മാർഗ്ഗങ്ങൾ
ഇതാ

ദീർഘദൂര ഫ്ലൈറ്റുകൾ പല കാരണങ്ങളാൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാകാം, എന്നാൽ ഏറ്റവും വലിയ പ്രശനം ശാന്തമായി ഉറങ്ങാൻ കഴിയുക എന്നതാണ്. ഇടുങ്ങിയ ഇരിപ്പിടങ്ങളും നിരന്തരമായ ശബ്ദവും രാത്രിയിൽ നല്ല വിശ്രമം ബുദ്ധിമുട്ടാക്കുന്നു. ദീർഘദൂര ഫ്ലൈറ്റിൽ ഉറക്കം മെച്ചപ്പെടുത്താൻ വിദഗ്ധർ നല്കുന്ന ഏതാനം ഉപദേശങ്ങൾ ഇവയാണ്

1. ശരിയായ സീറ്റ് തിരഞ്ഞെടുക്കുക.

സാധ്യമെങ്കിൽ, പൂർണ്ണമായും ചാരിയിരിക്കാൻ സാധിക്കുന്ന വിൻഡോ സീറ്റ് തിരഞ്ഞെടുക്കുക .ഇത് നീണ്ട് നിവർന്നിരിക്കാൻ കൂടുതൽ ഇടം നൽകും. കൂടുതൽ തിരക്കും ബഹളവുമുള്ള ലാവറ്ററിയോ, അല്ലെങ്കിൽ വിമാനത്തിലെ നടപാതയ്ക്ക് സമീപമുള്ള സീറ്റുകൾ ഒഴിവാക്കുക.

2. സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കുക.

അയഞ്ഞ വസ്ത്രങ്ങൾ യാത്രയ്ക്ക് അനുയോജ്യമാണ്. വിമാനത്തിലെ താപനില മാറുന്ന സാഹചര്യത്തിൽ ഒന്നോ രണ്ടോ പുതപ്പുകൾ കൊണ്ടുവരുന്നതും നല്ലതായിരിക്കും

3. കഫീൻ, ആൽക്കഹോൾ എന്നിവ ഒഴിവാക്കുക.

കഫീനും മദ്യവും ഉറക്കത്തെ തടസ്സപ്പെടുത്തും, അതിനാൽ നിങ്ങളുടെ വിമാനത്തിന് മുമ്പുള്ള മണിക്കൂറുകളിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഒരു പാനീയം ആവശ്യമുണ്ടെങ്കിൽ, വെള്ളമോ ഹെർബൽ ടീയോ തിരഞ്ഞെടുക്കുക.

4. നിങ്ങളുടെ സ്വന്തം സ്ലീപ്പ് ആക്‌സസറികൾ കൈവശം കരുതുക.

തലയണ, ഐ മാസ്ക്, ഇയർപ്ലഗുകൾ എന്നിവ ഉറക്കത്തിന് അനുയോജ്യമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കും.

5. ഉറങ്ങാൻ വേണ്ടിയുള്ള കഠിന പ്രയത്നം ഒഴിവാക്കുക.

നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, കഠിനമായി ശ്രമിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകും. പകരം വിശ്രമിച്ച് ഫ്ലൈറ്റ് ആസ്വദിക്കാൻ ശ്രമിക്കുക.

6. ഉറക്കഗുളികകൾ ഒഴിവാക്കുക.

സെഡേറ്റീവ് മരുന്നുകൾ കഴിക്കുന്നത് പ്രത്യേകിച്ച് ദീർഘദൂര വിമാനത്തിൽ ന്യൂറോ ട്രാൻസ്മിറ്ററുകളെ ബാധിക്കുകയും യഥാർത്ഥത്തിൽ നിങ്ങൾക്ക് ഉറക്കം നല്കുന്നതിന് പകരം ഉണർവ്വും ഉത്തേജനവും നൽകുന്നതായിരിക്കും

ഈ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ നിങ്ങളുടെ അടുത്ത ദീർഘദൂര വിമാന യാത്രയിൽ നല്ല ഉറക്കം ലഭിക്കുകയും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് ഉന്മേഷവാനായി എത്തിച്ചേരാനും കഴിയും

Leave a Reply