ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ റോക്കറ്റായ സ്റ്റാർഷിപ്പ്, ഇന്ന് സൗത്ത് ടെക്‌സാസിലെ സ്‌പേസ് എക്‌സ്-ന്റെ സ്റ്റാർ ബേസ് സൈറ്റിൽ നിന്ന് ഇന്ത്യൻ സമയം 18.30 ന് വിക്ഷേപിക്കും
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെയും ചരക്കുകളും എത്തിക്കുന്നതിനും വിവിധതരം ബഹിരാകാശ പറക്കൽ നിർവഹിക്കുന്നതിനുമാണ് സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് വികസിപ്പിച്ചത്. നാസ അതിന്റെ ആർട്ടെമിസ് പ്രോഗ്രാമിനായുള്ള ആദ്യത്തെ ലൂണാർ ലാൻഡറായി സ്റ്റാർഷിപ്പിനെ തിരഞ്ഞെടുത്തിട്ടുണ്ട്, കൂടാതെ വാഹനത്തിന് നിരവധി സ്വകാര്യ ചാന്ദ്ര ദൗത്യങ്ങളും പദ്ധതിയിലുണ്ട്
ഏകദേശം 400 അടി (122 മീറ്റർ) ഉയരമുള്ള വാഹനത്തിൽ രണ്ട് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു, രണ്ടും പൂർണ്ണമായും വീണ്ടും ഉപയോഗിക്കാവുന്നതാണ് – സൂപ്പർ ഹെവി എന്നറിയപ്പെടുന്ന ബൂസ്റ്ററും, 165 അടി ഉയരമുള്ള (50 മീറ്റർ) സ്റ്റാർഷിപ്പ് -ഉം ആണ് ഘടകങ്ങൾ
ഏപ്രിൽ 20-ന് സ്റ്റാർബേസിൽ നിന്ന് പറന്നുയർന്ന ഒരു പരീക്ഷണപ്പറക്കലിൽ സ്റ്റാർഷിപ്പിന്റെ രണ്ട് ഘട്ടങ്ങൾ ആസൂത്രണം ചെയ്തതുപോലെ വേർപെടുത്തുന്നതിൽ പരാജയപ്പെട്ടു, ഇതിനാൽ സ്‌പേസ് എക്‌സ് മനഃപൂർവം ഗൾഫ് ഓഫ് മെക്‌സിക്കോയ്‌ക്ക് മുകളിൽ വാഹനം നശിപ്പിച്ചു.
ശനിയാഴ്ചത്തെ പരീക്ഷണ പറക്കൽ ഏപ്രിൽ ദൗത്യത്തിന്റെ ഒരു പുനരാവിഷ്‌കാരമായിരിക്കും.
എല്ലാം പ്ലാൻ ചെയ്‌തത് പോലെ നടന്നാൽ വിക്ഷേപിച്ച് ഏകദേശം ഏഴ് മിനിറ്റിനുശേഷം സൂപ്പർ ഹെവി മെക്‌സിക്കോ ഉൾക്കടലിൽ തെറിച്ചുവീഴും. അതേസമയം, സ്റ്റാർഷിപ്പ്, സമുദ്രത്തിന് മുകളിലൂടെ കിഴക്കോട്ട് പോകും, പരിക്രമണ വേഗത നേടിയ ശേഷം ലിഫ്റ്റ്ഓഫിന് 90 മിനിറ്റിനുശേഷം ഹവായിക്കടുത്ത് പസഫിക്കിൽ ഇറങ്ങുകയും ചെയ്യും.