You are currently viewing ശബരിമല ക്ഷേത്രത്തിലേക്കുള്ള  വന പാതയിൽ പാമ്പുകളെ നേരിടാൻ പാമ്പുപിടുത്തക്കാരെ നിയോഗിച്ചു
Sabarimala traditional forest route/Photo -Facebook

ശബരിമല ക്ഷേത്രത്തിലേക്കുള്ള  വന പാതയിൽ പാമ്പുകളെ നേരിടാൻ പാമ്പുപിടുത്തക്കാരെ നിയോഗിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള  വന പാതയിൽ കൂടുതൽ പാമ്പുപിടുത്തക്കാരെ നിയമിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. 6 വയസ്സുള്ള തീർത്ഥാടന യാത്രക്കാരിയായ നിരഞ്ചനയെ പാമ്പ് കടിച്ച സംഭവത്തെത്തുടർന്നാണ് ഈ തീരുമാനം.

കഴിഞ്ഞ ദിവസം വനം-ദേവസ്വം മന്ത്രിമാരുമായുള്ള ചർച്ചയെത്തുടർന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇതി നാവശ്യമായ നിർദേശം നൽകി. നിലവിൽ നാല് പാമ്പുപിടുത്തക്കാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. തീർഥാടകർക്ക് സഹായം നൽകാൻ പരമ്പരാഗത വന പാതയിൽ നിയമിതരായ ആദിവാസി സമുദായത്തിൽ നിന്നുള്ള ബീറ്റ് വനം ഓഫീസർമാരും ഉണ്ട്.

ബുധനാഴ്ച പാമ്പ് കടിച്ച നിരഞ്ജനയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് റിപ്പോർട്ടുണ്ട്. അയ്യപ്പ ഭക്തർക്ക് അടിയന്തിര വൈദ്യസഹായം ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply