You are currently viewing 14 പേരുമായി പോയ ചരക്കുകപ്പൽ ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ മുങ്ങി
Image for illustration purpose only

14 പേരുമായി പോയ ചരക്കുകപ്പൽ ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ മുങ്ങി

  • Post author:
  • Post category:World
  • Post comments:0 Comments

ഏഥൻസ്, ഗ്രീസ്: 14 ആളുകളുമായി യാത്ര പോയ കൊമോറോസ് ചരക്ക് കപ്പൽ ലെസ്ബോസ് ദ്വീപിന് സമീപമായി മുങ്ങിയതായി ഗ്രീക്ക് കോസ്റ്റ്ഗാർഡ് ഞായറാഴ്ച അറിയിച്ചു.

  കോസ്റ്റ് ഗാർഡ് കപ്പലുകൾ, വ്യോമസേനയുടെയും നാവികസേനയുടെയും ഹെലികോപ്റ്ററുകൾ  എന്നിവ  രക്ഷാപ്രവർത്തനം നടത്തി വരുന്നു.ഇതിനിടെ നേവി ഹെലികോപ്റ്റർ ഒരാളെ രക്ഷപെടുത്തിയതായി റിപോർട്ടുണ്ട്

 ചരക്ക് കപ്പലിൽ 14 ജീവനക്കാരുണ്ടായിരുന്നുവെന്നും ഉപ്പ് നിറച്ചതായിരുന്നുവെന്നും സർക്കാർ നടത്തുന്ന ഏഥൻസ് ന്യൂസ് ഏജൻസി (എഎൻഎ) റിപ്പോർട്ട് ചെയ്തു.

 ലെസ്‌ബോസിൽ നിന്ന് 4.5 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറുള്ള കടൽത്തീരത്താണ് കപ്പൽ മുങ്ങിയതെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു.

 ഈജിപ്തിലെ ദഖീലയിൽ നിന്ന് പുറപ്പെട്ട കപ്പലിൻ്റെ  ലക്ഷ്യം ഇസ്താംബുൾ തുറമുഖമായിരുന്നു.

 ക്രൂ അംഗങ്ങളിൽ രണ്ട് സിറിയൻ പൗരന്മാരും നാല് ഇന്ത്യക്കാരും എട്ട് ഈജിപ്തുകാരും ഉൾപ്പെടുന്നുവെന്ന് എഎൻഎ റിപ്പോർട്ട് ചെയ്തു.

 കപ്പൽ മുങ്ങാനുള്ള കാരണം ഇതുവരെ അറിവായിട്ടില്ല.

 കാണാതായ ക്രൂ അംഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഗ്രീക്ക് കോസ്റ്റ്ഗാർഡ് അറിയിച്ചു

Leave a Reply