You are currently viewing ഇന്തോനേഷ്യയിലെ മറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പതിനൊന്ന് പർവതാരോഹകർ  മരിച്ചു
Marapi Volcano/Photo/X

ഇന്തോനേഷ്യയിലെ മറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പതിനൊന്ന് പർവതാരോഹകർ  മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ഇന്തോനേഷ്യയിലെ മറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പതിനൊന്ന് പർവതാരോഹകർ  മരിക്കുകയും പന്ത്രണ്ട്  പേരെ കാണാതാവുകയും ചെയ്തു.  സുരക്ഷാ ആശങ്കകൾ കാരണം തിരച്ചിൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്

 9,485 അടി ഉയരമുള്ള അഗ്നിപർവ്വതത്തിൽ ഉണ്ടായ സ്ഫോടനം, അന്തരീക്ഷത്തിലേക്ക് 9,843 അടി വരെ ഉയരുന്ന ചാരമേഘങ്ങൾ തുറന്നു വിട്ടു.  തുടർന്ന്, അധികാരികൾ അലേർട്ട് ലെവൽ രണ്ടാമത്തെ ഉയർന്ന തലത്തിലേക്ക് ഉയർത്തി.അഗ്നിപർവ്വത ഗർത്തത്തിന്റെ ഏകദേശം 2 മൈൽ പരിധിക്കുള്ളിൽ ആളുകൾ വരുന്നത് തടയുന്ന  നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

 തുടർച്ചയായ ശ്രമങ്ങൾക്കിടയിലും, തിങ്കളാഴ്ച ചെറിയൊരു പൊട്ടിത്തെറി ഉണ്ടായപ്പോൾ തിരച്ചിലിന് തിരിച്ചടി നേരിട്ടു, ഇത് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ കാരണമായി.  

 തിങ്കളാഴ്ച നേരത്തെ, നാൽപ്പത്തിയൊമ്പത് പർവതാരോഹകരെ പ്രദേശത്ത് നിന്ന് വിജയകരമായി ഒഴിപ്പിച്ചിരുന്നു, പൊട്ടിത്തെറിയിൽ പൊള്ളലേറ്റ നിരവധി പേർക്ക് വൈദ്യസഹായം ലഭിച്ചു. പസഫിക്കിലെ അപകട സാധ്യതയേറിയ “റിംഗ് ഓഫ് ഫയർ” ന് സമീപം സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ 127 സജീവ അഗ്നിപർവ്വതങ്ങൾ ഉണ്ടെന്ന് അഗ്നിപർവ്വത ഏജൻസി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply