താലി എന്നാൽ ഭക്ഷണം വിളമ്പാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വൃത്താകൃതിയിലുള്ള താലമാണ് . ഇത് കേവലം ഒരു പാത്രം മാത്രമല്ല, ഇതിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഒരു പൂർണ്ണ ഭക്ഷണ അനുഭവം ഉൾക്കൊള്ളുന്നു. താലി ഇന്ത്യൻ പാചകരീതിയുടെ സമൃദ്ധി പ്രദർശിപ്പിക്കുന്നു.
താലി മീൽസിനു രണ്ട് വകഭേദങ്ങൾ ഉണ്ട് -ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ രീതികൾ. ദക്ഷിണേന്ത്യൻ താലിയിൽ ചോറാണ് മുഖ്യ വിഭവം. ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനവും താലിയുടെ തനതായ വ്യതിയാനം പ്രദർശിപ്പിക്കുന്നു, ആരോഗ്യകരമായ ഭക്ഷണത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു സന്തുലിതാവസ്ഥ ഇത് വാഗ്ദാനം ചെയ്യുന്നു. ഇനി ദക്ഷിണേന്ത്യൻ താലിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം
താലിയുടെ ഘടകങ്ങൾ
ഒരു പരമ്പരാഗത ദക്ഷിണേന്ത്യൻ താലി വിവിധ വിഭവങ്ങളുടെ ഒരു കൂട്ടമാണ്, ഓരോന്നും മറ്റുള്ളവയെ പൂരകമാക്കുന്നതിന് സൂക്ഷ്മമായി തയ്യാറാക്കിയതാണ്. അതിൽ ചോറിന് തന്നെയാണ് പ്രഥമ സ്ഥാനം
1. ചോറ്: ദക്ഷിണേന്ത്യക്കാരിൽ ഭൂരിഭാഗവും കഴിക്കുന്നത് ചോറാണ്. പ്രാദേശിക മുൻഗണനകളെ അടിസ്ഥാനമാക്കി വെളുത്തതോ ചുവപ്പോ തവിട്ടോ ആയ അരി പാകം ചെയ്യുന്നു
2. സാമ്പാർ: പരിപ്പും പച്ചക്കറികളും ചേർത്തുണ്ടാകുന്ന ഒരു വിഭവമാണ് സാമ്പാർ. ഉഡുപ്പി സാമ്പാർ, ആന്ധ്രാ സാമ്പാർ തമിഴ്നാട് സാമ്പാർ കേരളാ സാമ്പാർ തുടങ്ങിയ പ്രാദേശിക വ്യതിയാനങ്ങൾ ഇതിൽ കാണാൻ സാധിക്കും
3. രസം: രസം താലിയിൽ പ്രധാന ഘടകമാണ് . കുടിക്കാനോ അല്ലെങ്കിൽ ചോറിൻ്റെ രണ്ടാം ഭാഗത്തിൽ ചേർക്കാനോ രസം ഉപയോഗിക്കുന്നു. .ഇതിന്റെ പുളി ദഹനത്തെ സഹായിക്കുകയും വയർ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
4. കൂട്ട്കറി: പയർ, പച്ചക്കറി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം, താലിക്ക് രുചികരവും പോഷകപ്രദവുമായ ഒരു കൂട്ടിച്ചേർക്കലാണ്. ഇത് ചോറുമായി നല്ല രീതിയിൽ കൂടിചേരുകയും രുചി പ്രധാനം ചെയ്യുകയും ചെയ്യുന്നു
5. തോരൻ: ചിരകിയ തേങ്ങയും ജീരകവും കടുകും പച്ചക്കറിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് തോരൻ
6. പൊരിയൽ: പച്ചക്കറികൾ വറുത്തുണ്ടാക്കുന്ന ഈ വിഭവം ലളിതവും രുചിയുള്ളതുമാണ്
7. പച്ചടി: തേങ്ങയും തൈരും ചേർത്തുണ്ടാക്കുന്ന മധുരവും പുളിയുമുള്ള വിഭവമാണ് പച്ചടി
8. പപ്പടം: താലിയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പപ്പടം. താലി കഴിച്ചു തുടങ്ങുന്നത് ചോറിൽ പപ്പടം ഉടച്ചു ചേർത്തു കൊണ്ടാണ്.
9. അച്ചാറുകൾ: ഒരു ദക്ഷിണേന്ത്യൻ ഭക്ഷണവും അച്ചാറില്ലാതെ പൂർണ്ണമാകില്ല.അച്ചാറിൻ്റെ എരിവും, ഉപ്പും, താലിക്ക് ഒരു സവിശേഷമായ സ്വാദ് നൽകുന്നു.
10 തൈര്: താലിയിൽ തൈരും ഉൾപെടുന്നു.ഇത് ഒഹനത്തെ പരിപോഷിപ്പിക്കുന്നു
11. പായസം: പായസമില്ലാതെ താലിയില്ല. താലിയെ അവസാനം സമ്പൂർണ്ണമാകുന്നത് പായസമാണ്. പാൽ, അരി, ശർക്കര എന്നിവ ചേർത്താണ് പായസമുണ്ടാകുന്നത്.
താലിയും അരോഗ്യവും
പ്രാദേശിക വ്യത്യാസങ്ങൾ പരിഗണിക്കാതെ തന്നെ ഇന്ത്യൻ താലി ഭക്ഷണം ഒരു പോഷകാഹാര സമീകൃത ഭക്ഷണമാണ്. ഇതിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെ മികച്ച സംയോജനമുണ്ട്.ഇത് ദഹനത്തെ പരിപോഷിപ്പിക്കുകയും ആരോഗ്യത്തിന് ഉത്തമവുമാണ്
താലി വിളമ്പുന്ന രീതി
താലിയിൽ വിളമ്പുന്ന വിഭവങ്ങൾ ഇന്ത്യയിൽ ഓരോ പ്രദേശത്തിലും വ്യത്യാസപ്പെട്ടിരിക്കും, താലിയിൽ ചോറ് മദ്ധ്യ ഭാഗത്തും അതിനു ചുറ്റിലുമായി കറികൾ ചെറിയ പത്രങ്ങളിലും വയ്ക്കുന്നു .
ദക്ഷിണേന്ത്യൻ താലി കേവലം ഭക്ഷണം മാത്രമല്ല; അതൊരു സാംസ്കാരിക അനുഭവമാണ്. ഇത് ദക്ഷിണേന്ത്യൻ ജനതയുടെ ഊഷ്മളതയും ആതിഥ്യമര്യാദയും, ഭക്ഷണത്തോടുള്ള അവരുടെ സ്നേഹവും, പാരമ്പര്യത്തോടുള്ള ആദരവും പ്രതിനിധീകരിക്കുന്നു.