You are currently viewing യുറാനസിന്റെയും ഉപഗ്രഹങ്ങളുടെയും പുതിയ ചിത്രങ്ങൾ നാസ പുറത്തുവിട്ടു
New image of Uranus and its moons/Photo -NASA

യുറാനസിന്റെയും ഉപഗ്രഹങ്ങളുടെയും പുതിയ ചിത്രങ്ങൾ നാസ പുറത്തുവിട്ടു

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയ അതിശയിപ്പിക്കുന്ന പുതിയ ചിത്രങ്ങളിൽ യുറാനസിന്റെ മഞ്ഞുമൂടിയ ലോകത്തേയും അതിന്റെ ഉപഗ്രഹങ്ങളെയും കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുന്നു. 2023 ഡിസംബർ പകുതിയോടെ അനാച്ഛാദനം ചെയ്ത ഈ പുത്തൻ ചിത്രങ്ങളിൽ ചരിഞ്ഞ വളയങ്ങളുള്ള ഗ്രഹത്തിൻ്റെയും അതിന്റെ ആകർഷകമായ ഉപഗ്രഹങ്ങളുടെയും നിഗൂഢതകളിലേക്ക് ആഴത്തിലുള്ള ഒരു കാഴ്ച നൽകുന്നു.
വെബ് ദൂരദർശിനിയുടെ ശക്തമായ ഇൻഫ്രാറെഡ് കാഴ്ച്ച യുറാനസിൻ്റെ മീഥേൻ ആഗിരണം മൂലമുണ്ടാകുന്ന ഇളം നീലിമയിലേക്ക് കടന്ന് ചെല്ലുന്നു.

എന്നാൽ വെബ് യുറാനസിന്റെ സൗന്ദര്യം മാത്രമല്ല വെളിപ്പെടുത്തുന്നത്. ഗ്രഹത്തിന്റെ ഉത്തരധ്രുവ തൊപ്പിയുടെ വിശദമായ കാഴ്ച്ചയും നല്കുന്നു.യുറാനസിന്റെ തീവ്രമായ അച്ചുതണ്ട് ചരിവ് മൂലം ശാശ്വതമായ സന്ധ്യയിൽ പൊതിഞ്ഞ ഈ പ്രദേശം, വിചിത്രമായ മഞ്ഞുപാളികളുടെയും ചുഴലിക്കാറ്റ് പാറ്റേണുകളുടെയും സാന്നിധ്യത്തെക്കുറിച്ച് സൂചന നൽകുന്നു.

“വെബിന്റെ സമാനതകളില്ലാത്ത ഇൻഫ്രാറെഡ് റെസല്യൂഷനും സെൻസിറ്റിവിറ്റിയും ഉപയോഗിച്ച്, ജ്യോതിശാസ്ത്രജ്ഞർ ഇപ്പോൾ യുറാനസിനെയും അതിന്റെ തനതായ സവിശേഷതകളെയും പ്രത്യേകിച്ച് സെറ്റ വളയത്തെയും വ്യക്തതയോടെ കാണുന്നു. യുറാനസിലേക്കുള്ള ഭാവി ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഈ വിശദാംശങ്ങൾ, വിലമതിക്കാനാവാത്തതാണ്, ”നാസ പത്രക്കുറിപ്പിൽ പറഞ്ഞു.

“വളയങ്ങൾ, ഉപഗ്രഹങ്ങൾ, കൊടുങ്കാറ്റുകൾ, മറ്റ് അന്തരീക്ഷ സവിശേഷതകൾ എന്നിവ വെബ്ബ് പിടിച്ചെടുത്തു – പോളാർ ക്യാപ് ഉൾപ്പെടെ,” നാസ പത്രക്കുറിപ്പിൽ പറഞ്ഞു, ഇത് കൂടാതെ വെബ് ദൂരദർശിനി ഗ്രഹത്തിൻ്റെ അറിയപ്പെടുന്ന 27 ഉപഗ്രഹങ്ങളിൽ പലതിൻ്റെയും ഫോട്ടോയെടുത്തു.

എക്സോപ്ലാനറുകളോട് സാദ്രശമുള്ള ഗ്രഹമായ യുറാനസിന്റെ ഈ ചിത്രങ്ങൾ ജ്യോതിശാസ്ത്രജ്ഞരെ സമാനമായ വലിപ്പമുള്ള എക്സോപ്ലാനറ്റുകളെ കുറിച്ച് പഠിക്കാൻ സഹായിക്കുമെന്നും നാസ പറഞ്ഞു “ഈ വലിപ്പത്തിലുള്ള ഗ്രഹങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, അവയുടെ കാലാവസ്ഥാ ശാസ്ത്രം എങ്ങനെയാണെന്നും അവ എങ്ങനെ രൂപപ്പെട്ടുവെന്നും”പഠിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

Leave a Reply