You are currently viewing നവകേരള സദസ്സിൻ്റെ വേദിയും റൂട്ടുകളും താത്കാലിക റെഡ് സോണുകളായി  പ്രഖ്യാപിച്ചു

നവകേരള സദസ്സിൻ്റെ വേദിയും റൂട്ടുകളും താത്കാലിക റെഡ് സോണുകളായി  പ്രഖ്യാപിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം:നവകേരള സദസ്  തലസ്ഥാന ജില്ലയിലേക്ക് കടക്കുന്നതിനാൽ കേരള പോലീസ് അതിന്റെ വേദികളും പരിസര പ്രദേശങ്ങളും അതത് റൂട്ടുകളും താത്കാലിക റെഡ് സോണുകളായി   പ്രഖ്യാപിച്ചു. ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ ഉത്തരവിനെത്തുടർന്ന് ഈ സോണുകളിൽ, ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒഴികെ ഡ്രോണുകളും ഡ്രോൺ ക്യാമറകളും ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടു.

  ഡ്രോണുകൾ വിന്യസിക്കുന്നത് പരിപാടിയുടെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി . ഇന്ന് മുതൽ നിർദ്ദിഷ്‌ട പ്രദേശങ്ങൾ രാവിലെ 6 മുതൽ വൈകിട്ട് 8 വരെ താൽക്കാലിക റെഡ് സോണുകളായി തുടരും.  

 നവകേരള സദസ്സിൻ്റെ നടത്തിപ്പിനായി സ്വീകരിച്ച വിപുലമായ സുരക്ഷാ നടപടികളെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഈ നടപടി പ്രാധാന്യമർഹിക്കുന്നു

നവംബർ 18-ന് കാസർഗോഡ് മഞ്ചേശ്വരത്ത്  ആരംഭിച്ച നവകേരള സദസ്സ് ഡിസംബർ 23ന് തിരുവനന്തപുരത്ത് സമാപിക്കും.

Leave a Reply