You are currently viewing പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു

പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട് സൈനീകർക്ക് കൂടി ജീവൻ നഷ്ടപെട്ടപ്പോൾ മരിച്ച സൈനീകരുടെ എണ്ണം അഞ്ചായി ഉയർന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. നായിക് ബീരേന്ദ്ര സിംഗ്, നായിക് കരൺ കുമാർ, റൈഫിൾമാൻ ചന്ദൻ കുമാർ, റൈഫിൾമാൻ ഗൗതം കുമാർ എന്നിവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്,കൂടാതെ, ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.

 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ സൈറ്റിലേക്കുള്ള രണ്ട് സൈനിക വാഹനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.  തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശമായ പൂഞ്ചിലെ സുരൻകോട്ട് തഹസിൽ ദേരാ-കി-ഗാലി (ഡികെജി), ബഫ്‌ലിയാസ് പ്രദേശങ്ങൾക്ക് ഇടയിലാണ് തീവ്രവാദികൾ ഈ വാഹനങ്ങൾ പതിയിരുന്ന് ആക്രമിച്ചത്.

 ആക്രമണകാരികൾ സൈനികരുടെ റൈഫിളുകളുമായി രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  ആക്രമണകാരികളെ കണ്ടെത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നതായി റിപോർട്ടുണ്ട്. ഇന്റലിജൻസ് ഇൻപുട്ടുകളെ തുടർന്ന് ഏറ്റുമുട്ടൽ പുരോഗമിക്കുന്നതായി പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു.

 പൂഞ്ച്, രജൗരി, റിയാസി ജില്ലകളുടെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പിർ പഞ്ചലിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നതായി ഇതു സുചിപ്പിക്കുന്നു.  സമീപ വർഷങ്ങളിൽ തീവ്രവാദികളുടെ പതിയിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ അപഹരിക്കുന്ന അക്രമങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്

  ദുർഘടമായ ഭൂപ്രദേശവും ഇടതൂർന്ന സസ്യജാലങ്ങളും നിറഞ്ഞതാണ് ഈ പ്രദേശം. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും നേരെയുള്ള ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിൽ ചിലത് ഈ പ്രദേശത്ത് നേരിടുന്ന നിരന്തരമായ സുരക്ഷാ വെല്ലുവിളികളെ എടുത്തുകാണിക്കുന്നു.

Leave a Reply