കേരളത്തിൻ്റെ ഗാനഗന്ധർവൻ യേശുദാസ് ഇന്ന് തൻ്റെ 84ാം പിറന്നാൾ ആഘോഷിക്കുകയാണ്. യേശുദാസ് തൻ്റെ ആദ്യ ഗാനമായ ‘ജാതി ഭേദം മതദ്വേഷം’ പാടുന്നത് 1961 നവംമ്പർ 14 ന് ‘കാൽപാടുകൾ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. 60 കളുടെ ആരംഭം മുതൽ അദ്ദേഹം നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ 70 കളിലെ സിനിമ ഗാനങ്ങൾക്ക് ഒരു പ്രത്യേക മാധുര്യമുണ്ട് ,ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകൾ ആ കാലഘട്ടത്തിലേതാണെന്ന് സമ്മതിക്കണ്ടി വരും. അദ്ദേഹത്തിൻ്റെ ഗാനങ്ങൾക്ക് ദൈവീകതയുണ്ടെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്, പക്ഷെ എന്താണെന്നറിയില്ല,ഒരു പക്ഷെ അത് ആ കാലഘട്ടത്തിലെ ഗാനങ്ങളുടെ ഈണത്തിൻ്റെ പ്രത്യേകതയായിരിക്കാം ,അല്ലെങ്കിൽ ദേവരാജൻ മാഷിൻറെയോ
വയലാറിൻ്റെയോ, ശ്രീകുമാരൻ തമ്പിയുടയോ പ്രതിഭ മൂലമായിരിക്കാം .എന്ത് തന്നെയായാലും യേശുദാസ് 70 കളിൽ പാടിയ ആ സുന്ദര ഗാനങ്ങൾ വേറിട്ട് നില്ക്കുന്നു, അത് മലയാളിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല
ഇനി 70 കളിൽ അദ്ദേഹം പാടി ഏഴ് അതി മനോഹര ഗാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
1) ആയിരം പാദസരങ്ങൾ ( സിനിമ: നദി 1970) ഈണം നല്കിയത് ജി.ദേവരാജൻ
രചന: വയലാർ രാമവർമ്മ ,പാടിയത് : കെ ജെ യേശുദാസ്
2) ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം (സിനിമ: കൊട്ടാരം വില്പാനുണ്ട് 1975)
ഈണം നല്കിയത് ജി.ദേവരാജൻ
രചന: വയലാർ രാമവർമ്മ,പാടിയത് : കെ ജെ യേശുദാസ്
3) മന്ദസമീറനിൽ ഒഴുകി ഒഴുകി ( സിനിമ ചട്ടക്കാരി 1974.ഈണം നല്കിയത് ജി.ദേവരാജൻ
രചന: വയലാർ രാമവർമ്മ ,പാടിയത് : കെ ജെ യേശുദാസ്
4 ) ഇലഞ്ഞിപ്പുമണം (സിനിമ: അയൽക്കാരി 1976)ഈണം നല്കിയത് ജി.ദേവരാജൻ
രചന: ശ്രീകുമാരൻ തമ്പി ,പാടിയത് : കെ ജെ യേശുദാസ്
5) ആഷാഡം മയങ്ങി ( സിനിമ :സത്യവാൻ സാവിത്രി 1977)ഈണം നല്കിയത് ജി.ദേവരാജൻ
രചന: ശ്രീകുമാരൻ തമ്പി ,പാടിയത് : കെ ജെ യേശുദാസ്
6 ) ശരറാന്തൽ തിരി താഴും ( സിനിമ : കായലും കയറും 1979)ഈണം നല്കിയത് കെ വി മഹാദേവൻ
രചന: പൂവച്ചൽ ഖാദർ ,പാടിയത് : കെ ജെ യേശുദാസ്
7 )സുന്ദരി നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ (സിനിമ:ശാലിനി എൻ്റെ കൂട്ടുകാരി 1978)ഈണം നല്കിയത് ജി.ദേവരാജൻ
രചന: എംഡി രാജേന്ദ്രൻ ,പാടിയത് : കെ ജെ യേശുദാസ്.
ഈ ലിസ്റ്റ് അപൂർണ്ണമാണ്.70 കളിലെ മികച്ചത് എന്ന് തോന്നിയ ഏഴ് ഗാനങ്ങൾ തെരഞ്ഞെടുത്തുവെന്നെയുള്ളു. നിരവധി അതിസുന്ദരമായ ഗാനങ്ങൾ യേശുദാസ് ആ കാലഘട്ടത്തിൽ പാടിയിട്ടുണ്ടു.
മലയാളി ഏറെ ഗ്രഹാതുരതയോടെ ഓർക്കുന്ന ഒരു കാലഘട്ടമാണ് 1970 കൾ. നക്സലിസവും, അടിയന്തരാവസ്ഥയും എല്ലാം ചേർന്ന് ഒരു പ്രക്ഷുബ്ദമായ ഒരു കാലഘട്ടത്തിലൂടെയാണ് അക്കാലത്ത് കേരളം കടന്ന് പോയത്. കേരളത്തിലെ യുവാക്കളെ സംബന്ധിച്ച് അത് ക്ഷുഭിത യുവത്വത്തിൻ്റെ കാലമായിരുന്നു ,കൂടാതെ ഇത് മലയാള സിനിമയുടെയും സുവർണ്ണകാലമായിരുന്നു. യേശുദാസിൻ്റെ ആ പഴയ സിനിമാ ഗാനങ്ങൾ ആ പഴയകാല കേരളത്തിൻ്റെ സ്മരണകൾ വീണ്ടും നമ്മുടെ മനസ്സിലുണർത്തുന്നു