You are currently viewing മെസ്സിയും സുവാരസും ഗ്രൗണ്ടിൽ വീണ്ടും ഒന്നിച്ചു, ആവേശത്തിൽ ഇളകി മറിഞ്ഞ് ആരാധകർ

മെസ്സിയും സുവാരസും ഗ്രൗണ്ടിൽ വീണ്ടും ഒന്നിച്ചു, ആവേശത്തിൽ ഇളകി മറിഞ്ഞ് ആരാധകർ

  • Post author:
  • Post category:Sports
  • Post comments:0 Comments

സാൻ സാൽവഡോർ, എൽ സാൽവഡോർ: സാൽവഡോർ ദേശീയ ടീമിനെതിരായ പ്രീസീസൺ സൗഹൃദ മത്സരത്തിൽ ആദ്യമായി ഇന്റർ മിയാമി ജേഴ്‌സി അണിഞ്ഞ ലയണൽ മെസ്സി വെള്ളിയാഴ്ച രാത്രി എൽ സാൽവഡോറിലെ ഫുട്ബോൾ ആരാധകർക്ക് മാന്ത്രികതയുടെ ഒരു കാഴ്ചയായി. മത്സരം സ്‌കോർ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ, മെസ്സിയുടെ ആദ്യ പകുതിയിലെ പ്രകടനമാണ് ഷോ കവർന്നത്.

 മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരോടൊപ്പം അണിനിരന്ന അർജന്റീനിയൻ മാസ്ട്രോയുടെ ഓരോ സ്പർശനത്തിലും എസ്റ്റാഡിയോ കസ്‌കാറ്റ്‌ലാനിലെ ജനക്കൂട്ടം ഇളകി മറിഞ്ഞു. മാനേജർ ജെറാർഡോ മാർട്ടിനോയുടെ കീഴിൽ വീണ്ടും ഒന്നിച്ച ആക്രമണ ക്വാർട്ടറ്റ്, അവരുടെ പരസ്പര ധാരണയോടുകൂടിയുള്ള മിന്നുന്ന പ്രകടനങ്ങൾ കാഴ്ച്ചവച്ചു, പ്രത്യേകിച്ച് ആദ്യ പകുതിയിൽ.

 തന്റെ റെക്കോർഡ് ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ മെസ്സി, ബാറിന് മുകളിലൂടെ പറന്ന ഒരു ഫ്രീ കിക്കിലൂടെ തുടക്കത്തിൽ തന്നെ എതിരാളികൾക്ക് ഭീഷണിയുർത്തി. മെസ്സി സുവാരസുമായി  ചേർന്ന് നടത്തിയ ഒരു മനോഹരമായ നീക്കം സാൽവഡോറൻ പ്രതിരോധത്തിലൂടെ കടന്നുകയറിയെങ്കിലും മെസ്സിയുടെ ഷോട്ട് ഗോൾകീപ്പർ മരിയോ ഗോൺസാലസ് തട്ടിയകറ്റി

 ആദ്യ പകുതിയിൽ ഉടനീളം ഇന്റർ മിയാമി ആധിപത്യം പുലർത്തി, എന്നാൽ  സ്വന്തം അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് എൽ സാൽവഡോർ ഉറച്ചുനിന്നു. 39-ാം മിനിറ്റിൽ ആതിഥേയർ ലീഡ് നേടുമെന്ന് തോന്നിയെങ്കിലും ജോനാഥൻ റിവാസിന്റെ ഒരു ഷൂട്ട് ക്രോസ്സ് ബാറിൽ തട്ടി കടന്ന് പോയി.

 ഹാഫ്‌ടൈമിന് മുമ്പ് ഡെഡ്‌ലോക്ക് തകർക്കാൻ മെസ്സിക്ക് ഒരു അവസാന അവസരം ലഭിച്ചിരുന്നു, പക്ഷേ ബോക്‌സിന്റെ അരികിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഫ്രീ-കിക്ക് സാൽവഡോറൻ പ്രതിരോധക്കാരുടെ മതിലിൽ തട്ടി തെറിച്ചു പോയി.  മെസ്സി ,സുവാരസ്, ആൽബ, ബുസ്‌ക്വെറ്റ്‌സ് എന്നിവരെ ഇൻറർ മിയാമി  രണ്ടാം പകുതിയിൽ മാറ്റി.

 ഇരു ടീമുകൾക്കും രണ്ടാം പകുതിയിലും ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതിനെ തുടർന്ന് കളി സമനിലയിലായി.  എന്നിരുന്നാലും വരാനിരിക്കുന്ന എംഎൽഎസ് സീസണിനായി തയ്യാറെടുക്കുന്ന മെസ്സിക്കും അദ്ദേഹത്തിന്റെ പുതിയ ടീമംഗങ്ങൾക്കും ഈ മത്സരം വിലപ്പെട്ട ഒരു വ്യായാമമായി മാറി. കൂടാതെ ഇന്റർ മിയാമി ആരാധകർക്ക് വരും മാസങ്ങളിൽ മെസ്സി-സുവാരസ് പങ്കാളിത്തത്തിൽ നിന്ന് കൂടുതൽ മിന്നുന്ന പ്രകടനങ്ങൾ പ്രതീക്ഷിക്കാം.

Leave a Reply