You are currently viewing കാമറൂൺ മലേറിയയ്‌ക്കെതിരായ പുതിയ  വാക്‌സിൻ ഉപയോഗിച്ചൂ തുടങ്ങി

കാമറൂൺ മലേറിയയ്‌ക്കെതിരായ പുതിയ  വാക്‌സിൻ ഉപയോഗിച്ചൂ തുടങ്ങി

  • Post author:
  • Post category:World
  • Post comments:0 Comments

യാവുൻഡെ, കാമറൂൺ- മാരകമായ കൊതുക്-ജന്യ രോഗമായ മലേറിയയെ നേരിടാനുള്ള  ഒരു നടപടിയായി കാമറൂൺ ആഫ്രിക്കയിൽ ആദ്യമായി കുട്ടികൾക്കായി  മലേറിയ വാക്‌സിനേഷൻ പരിപാടി ഔദ്യോഗികമായി ആരംഭിച്ചു. ഈ  നീക്കം മലേറിയയ്‌ക്കെതിരായ ദീർഘകാല പോരാട്ടത്തിലെ ഒരു നിർണായക വഴിത്തിരിവാണ്.പ്രതിവർഷം 600,000-ത്തിലധികം ജീവനുകൾ കവർന്നെടുക്കുന്ന ഈ രോഗം പ്രധാനമായും ആഫ്രിക്കയിലെ ചെറിയ കുട്ടികളിലാണ് കാണപ്പെടുന്നത്.

“ഈ വാക്‌സിനേഷൻ കാമ്പെയ്‌ൻ പ്രതീക്ഷയുടെ ഒരു കിരണമാണ്,” ഗാവിയുടെ ചീഫ് പ്രോഗ്രാം ഓഫീസറായ ഓറേലിയ നുഗുവൻ പ്രഖ്യാപിച്ചു. ഗാവി വാക്‌സിൻ അലയൻസ് കാമറൂണിലെ വാക്‌സിനേഷൻ യജ്ഞത്തെ പിന്തുണക്കുന്ന സംഘടനാണ്. “ഇത് നിരവധി ജീവൻ രക്ഷിക്കാനും കുടുംബങ്ങൾക്കും രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങൾക്കും വലിയ ആശ്വാസം നൽകാനും സഹായിക്കും.” അദ്ദേഹം പറഞ്ഞു

അടുത്തിടെ അംഗീകാരം ലഭിച്ച രണ്ട് മലേറിയ വാക്‌സിനുകളിൽ ഒന്നാമത്തേതായ മോസ്‌ക്വിറിക്‌സ് ഉപയോഗിച്ച് കാമറൂൺ ഈ വർഷവും അടുത്ത വർഷവും ഏകദേശം 250,000 കുട്ടികളെ വാക്‌സിനേഷൻ ചെയ്യാൻ ലക്ഷ്യമിടുന്നു.ഏകദേശം 30% ഫലപ്രാപ്‌തിയും നാല് ഡോസുകളും ആവശ്യമാണെങ്കിലും, ഗ്ലാക്‌സോസ്‌മിത്ത്‌ക്ലൈൻ നിർമ്മിച്ച ഈ ഷോട്ട് പരീക്ഷണങ്ങളിൽ ഗുരുതരമായ അണുബാധകളും ആശുപത്രിവാസവും ഗണ്യമായി കുറച്ചതായി കണ്ടെത്തി.

എന്നിരുന്നാലും, മോസ്‌ക്വിറിക്‌സിന് പരിമിതികളുണ്ട്. ഇതിന്റെ ഉൽപാദനം നിലവിൽ പ്രതിവർഷം 15 ദശലക്ഷം ഡോസുകളാണ്, കൂടാതെ സംരക്ഷണം കാലക്രമേണ കുറയുന്നു. ഇതിനാൽ വിദഗ്ധർ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത വാക്‌സിനും ഉപയോഗിക്കാൻ പദ്ധതിയിടുന്നു. ലോകാരോഗ്യ സംഘടന (WHO) അടുത്തിടെ അംഗീകാരം ഈ വാക്സിനു നൽകിയിട്ടുണ്ട്. കൂടുതൽ പ്രായോഗികത നൽകുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ വിലകുറഞ്ഞതും, കുറച്ച് ഡോസുകൾ (മൂന്ന്) ആവശ്യമുള്ളതുമാണ്.ഈ വാക്സിൻ പ്രതിവർഷം 200 ദശലക്ഷം ഡോസുകൾ വരെ ഉൽപ്പാദിപ്പിക്കാൻ ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയും

“ഈ വർഷത്തിന്റെ അവസാനം കൂടുതൽ പ്രതിരോധ കുത്തിവയ്‌പ്പുകൾക്കായി  ഓക്സ്ഫോർഡ് വാക്‌സിനുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്ന് നഗുയൻ അഭിപ്രായപ്പെട്ടു

എങ്കിലും ഒരു വാക്‌സിനും രോഗവ്യാപനത്തെ പൂർണമായും തടയുന്നില്ല. കൊതുക് വലകളും കീടനാശിനി തളിക്കലും പോലുള്ള നിലവിലുള്ള തന്ത്രങ്ങൾ മലേറിയ പരാദിതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇപ്പോഴും നിർണായക ഉപകരണങ്ങളാണ്.

Leave a Reply