ധാരാളം പഴങ്ങൾ, പച്ചക്കറികൾ, സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, മുട്ടകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഗർഭകാല ഭക്ഷണക്രമം ഗർഭം അലസാനുള്ള സാധ്യത കുറയ്ക്കുന്നതായി പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നു
ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ, ടോമീസിൻ്റെ(ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ യു കെയിൽ പ്രവർത്തിക്കുന്ന പ്രതിജ്ഞാബദ്ധമായ ഒരു ചാരിറ്റി സംഘടനയാണ് ടോമീസ്. ഗർഭകാല പരിപാലനവുമായി ബന്ധപെട്ട ഗവേഷണത്തിന് ഫണ്ട് നൽകുകയും കുടുംബങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു)ധനസഹായത്തോടെ, 20 പഠനങ്ങൾ വിശകലനം ചെയ്തു, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതിന് മുമ്പും തൊട്ടുപിന്നാലെയും സ്ത്രീകളുടെയും ഭക്ഷണശീലങ്ങൾ അവർ പഠിച്ചു.
ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേണലിൽ ടോമിയുടെ നാഷണൽ സെന്റർ ഫോർ മിസ്കാരേജ് റിസർച്ച് ടീം എഴുതി “പഴങ്ങൾ, പച്ചക്കറികൾ, സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, മുട്ടകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ഗർഭം അലസാനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിവുകളുണ്ടെന്ന് മനസ്സിലാക്കുന്നു “
ഗർഭകാലത്ത് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ നല്ല ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്, അവർ പറയുന്നു.
കുറഞ്ഞ ഉപഭോഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന അളവിൽ പഴങ്ങൾ കഴിക്കുന്നത് ഗർഭം അലസാനുള്ള സാധ്യത 61% കുറയ്ക്കുന്നതായി ഗവേഷണ അവലോകനം കണ്ടെത്തി. ഉയർന്ന പച്ചക്കറി ഉപഭോഗം ഗർഭം അലസാനുള്ള സാധ്യത 41% കുറയ്ക്കുന്നതായി കണ്ടെത്തി.പാലുൽപ്പന്നങ്ങൾക്ക് 37%, ധാന്യങ്ങൾക്ക് 33%, സമുദ്രവിഭവങ്ങൾക്കും മുട്ടകൾക്കും 19% എന്നിങ്ങനെയാണ് സാധ്യത കുറവ്
ഡോക്ടർ യേലിൻ ചുങ്ങ് ന്റെ നേതൃത്വത്തിൽ, ഗവേഷകർ മെഡിറ്ററേനിയൻ ഡയറ്റ് അല്ലെങ്കിൽ ഫെർട്ടിലിറ്റി ഡയറ്റ് പോലെയുള്ള മുൻകൂട്ടി നിർവചിക്കപ്പെട്ട ഭക്ഷണരീതികളും ഗർഭം അലസാനുള്ള സാധ്യതയുമായി ബന്ധപ്പെടുത്തുമോ എന്നും പരിശോധിച്ചു. ഈ ഡയറ്റുകൾ പിന്തുടരുന്നത് അപകടസാധ്യത കുറയ്ക്കുകയോ ഉയർത്തുകയോ ചെയ്യുന്നതിന്റെ തെളിവുകൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.
എന്നിരുന്നാലും, മൊത്തത്തിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ, അല്ലെങ്കിൽ ആന്റിഓക്‌സിഡന്റ് സ്രോതസ്സുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ, പ്രോ-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ അല്ലെങ്കിൽ അനാരോഗ്യകരമായ ഭക്ഷണ ഗ്രൂപ്പുകൾ എന്നിവ സ്ത്രീകൾക്ക് ഗർഭം അലസാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.
പ്രോസസ് ചെയ്ത ഭക്ഷണം കൂടുതലുള്ള ഭക്ഷണക്രമം ഗർഭം അലസാനുള്ള സാധ്യത ഇരട്ടിപ്പിക്കും
പഠനത്തിൽ ഗർഭധാരണ കാലഘട്ടത്തെ കേന്ദ്രീകരിച്ചു — ഗർഭത്തിൻറെ ആദ്യ 3 മാസങ്ങൾക്ക് മുമ്പും ശേഷവും. പ്രത്യുൽപാദന പ്രായത്തിലുള്ള ആരോഗ്യമുള്ള 63,838 സ്ത്രീകളിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്,
ഡോ ചുങ് വിശദീകരിക്കുന്നു:
“ഗർഭം അലസൽ സാധാരണമാണ്, കണക്കുകൾ പ്രകാരം 6 ഗർഭങ്ങളിൽ 1 അലസലിൽ അവസാനിക്കുന്നു, കൂടാതെ കുഞ്ഞിന്റെ ക്രോമസോമുകളിലെ പ്രശ്നങ്ങൾ മുതൽ ഗർഭാശയത്തിലെ അണുബാധകൾ വരെ നിരവധി കാരണങ്ങളുണ്ട്.
“എന്നിരുന്നാലും, ആദ്യകാല ഗർഭം അലസലുകളിൽ ഏകദേശം 50% വിശദീകരിക്കാനാകാത്തവയാണ് ” ഡോ ചുങ് പറയുന്നു
“ഗര്ഭധാരണത്തിന് മുമ്പും നിങ്ങളുടെ ഗര്ഭകാലത്തിന്റെ പ്രാരംഭ ഘട്ടത്തിലും — ഭക്ഷണക്രമത്തിലെ വരുത്തുന്ന മാറ്റങ്ങള്, പുകവലി നിർത്തുന്നത്, മദ്യം ഒഴിവാക്കുന്നത് എല്ലാം ഗർഭധാരണത്തെ സ്വാധീനിക്കുമെന്ന് തെളിയിക്കുന്ന തെളിവുകളുടെ ഒരു വലിയ കൂട്ടം ഉണ്ട്”
“ഒരു കുടുംബത്തിനായി ആസൂത്രണം ചെയ്യുമ്പോൾ പോസിറ്റീവ് ജീവിതശൈലി ഉണ്ടാകണ്ടതിൻ്റെ പ്രാധാന്യം അറിയാനും അവരുടെ ഗർഭകാലത്തും അതിനുശേഷവും ഈ ആരോഗ്യകരമായ ജീവിതശൈലി തുടരാനും ഞങ്ങൾ ദമ്പതികളെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു ” ഡോ ചുങ് പറഞ്ഞു
ടോമീസിൻ്റെ പ്രർത്തകയായ ജൂലിയറ്റ് വാർഡ് പറയുന്നതിങ്ങനെ,
“ഗർഭിണികളോടു സംസാരിക്കുമ്പോൾ ഭക്ഷണത്തെക്കുറിച്ചുള്ള കാര്യം ഞങ്ങൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന വിഷയങ്ങളിലൊന്നാണ്. കുഞ്ഞ് നഷ്ടപ്പെടുന്നത് ഒരാളുടെ ജീവിതശൈലി തിരഞ്ഞെടുപ്പിന്റെ ഫലമാണെന്ന് ഞങ്ങൾക്കറിയാം, എല്ലാവരും എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അറിയാൻ ആഗ്രഹിക്കുന്നു. ഗർഭാവസ്ഥയിൽ അത് സാധ്യമാണ്, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, വിറ്റാമിൻ ഡി, ഫോളിക് ആസിഡ് പോലുള്ള സപ്ലിമെന്റുകൾ കഴിക്കുക, വ്യായാമം, സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക എന്നിവയെല്ലാം ആളുകൾക്ക് ചെയ്യാൻ ശ്രമിക്കാവുന്നതാണ് “