ബഹിരാകാശയാത്രികരായ വുഡി ഹോബർഗും സ്റ്റീവ് ബോവനും ബഹിരാകാശത്ത് ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു. 5 മണിക്കൂറും 35 മിനിറ്റും ബഹിരാകാശത്ത് നടന്ന് കൊണ്ട് അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) വൈദ്യുതി ആവശ്യത്തിനായി 60 അടി നീളവും 20 അടി വീതിയും ഉള്ള സോളാർ അറേ സ്ഥാപിച്ചു . സൗരോർജ്ജ ഉത്പാദന ഉപകരണമായ ഓരോ സോളാർ അറേക്കും 20 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.
ഈ അറേ വിജയകരമായി സ്ഥാപിച്ചതോടെ, ബഹിരാകാശയാത്രികർ ഐഎസ്‌എസിന്റെ ഭാവി ദൗത്യങ്ങൾക്കും ശാസ്ത്രീയ ഗവേഷണങ്ങൾക്കും അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്തു.
ബഹിരാകാശ നിലയത്തിന്റെ അസംബ്ലി, നവീകരണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി നടത്തുന്ന 265-ാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. മൈക്ക് ലോപ്പസ്-അലെഗ്രിയ, ബോബ് ബെൻകെൻ, പെഗ്ഗി വിറ്റ്സൺ, ക്രിസ് കാസിഡി എന്നിവരോടൊപ്പം ഏറ്റവും കൂടുതൽ ബഹിരാകാശയാത്രകൾ നടത്തിയ യുഎസ് ബഹിരാകാശയാത്രികനായി ഇതോടെ സ്റ്റീവ് ബോവൻ മാറി.
ഈ ദൗത്യം നാസയും ബോയിംഗും തമ്മിലുള്ള സഹകരണത്തൊടെയാണ് നടപ്പാക്കുന്നത് .വുഡി ഹോബർഗും സ്റ്റീവ് ബോവനും നിലവിൽ എക്‌സ്‌പെഡിഷൻ 69-ന്റെ ഭാഗമാണ്, നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിൻ്റെ ചാന്ദ്ര ദൗത്യങ്ങൾ ഉൾപ്പെടെ, ഭാവിയിലെ മനുഷ്യ-റോബോട്ടിക് പര്യവേക്ഷണ ദൗത്യങ്ങൾക്കായുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി മൈക്രോഗ്രാവിറ്റി ലബോറട്ടറിയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്ര ദൗത്യത്തിലാണ് ഹോബർഗും ബോവനും.