You are currently viewing മട്ടന്നൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

മട്ടന്നൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

മട്ടന്നൂർ: നടുവനാട് പ്രദേശത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി. രാജേഷ് – റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷ് ആണ് മരിച്ചത്.

നടുവനാട് എൽ.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയായിരുന്ന ഇലാന കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നൽകി വരികയായിരുന്നു.

എന്നാൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യനില വഷളാകുകയും ഒടുവിൽ മരണപ്പെടുകയുമായിരുന്നു.

ഇലാനയുടെ അകാലവിയോഗം പ്രദേശവാസികൾക്കും സഹപാഠികൾക്കും വലിയ ദുഃഖമായി. സ്കൂളിലും നാട്ടിലും ദുഃഖവാതാവരണം നിലനിൽക്കുകയാണ്. കുട്ടിയുടെ സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply