വാഷിംഗ്ടൺ, ഡി.സി.: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കിയും തമ്മിലുള്ള ഒവൽ ഓഫീസ് കൂടിക്കാഴ്ച തർക്കത്തിൽ കലാശിച്ചപ്പോൾ, സെലൻസ്കി യോഗം അർധവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഉപരാഷ്ട്രപതി ജെ.ഡി. വാൻസും പങ്കെടുത്ത ഈ കൂടിക്കാഴ്ചയിൽ, ഉക്രൈനിന് യു.എസ്. നൽകിയ സൈനിക, സാമ്പത്തിക സഹായത്തിന് വേണ്ടത്ര കൃതജ്ഞത പ്രകടിപ്പിച്ചില്ലെന്നാരോപിച്ച് തർക്കം ഉയർന്നു.
അമേരിക്കൻ സഹായത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടൽ
യോഗത്തിനിടെ, ട്രംപ് സെലൻസ്കിയെ “അനാദരവ് ഉള്ളവൻ” എന്ന് വിളിച്ച്, അമേരിക്കൻ സഹായം വിലകുറച്ച് കണ്ടിരിക്കുന്നു എന്ന് ആരോപിച്ചു. “ലോകമഹായുദ്ധം മൂന്ന് മുന്നിൽ വച്ചുകൊണ്ട് കൊണ്ട് കളിക്കരുത്” എന്ന് മുന്നറിയിപ്പും നൽകി. അമേരിക്കയുടെ സൈനിക സഹായമില്ലാതിരുന്നെങ്കിൽ യുദ്ധം പെട്ടെന്ന് അവസാനിച്ചേനെ എന്ന അവകാശവാദം മുന്നോട്ട് വച്ച ട്രംപ്, ഉക്രൈൻ കൂടുതൽ നന്ദി പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് വാൻസും ഇതിനെ പിന്തുണച്ച്, യു.എസ്. പിന്തുണയെ കുറിച്ച് കൂടുതൽ പരസ്യമായി സംസാരിക്കാൻ ഉക്രൈൻ തയ്യാറാകണമെന്ന് വാദിച്ചു.
എന്നാൽ, സെലൻസ്കി ശക്തമായി ഉക്രൈനിന്റെ നിലപാട് ഉന്നയിച്ചു. തങ്ങളാണ് യുദ്ധഭാരം ഏറ്റെടുത്തതെന്നും, സ്വന്തം രാജ്യത്തെ രക്ഷിക്കാനാണ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക സഹായം എത്ര പ്രധാനമാണെങ്കിലും, അതിന് നന്ദിപറയലാണ് നിർണായകം എന്ന അഭിപ്രായത്തെ അദ്ദേഹം തിരസ്കരിച്ചു. ഇരുവരും പരസ്പരം പൊരുത്തപ്പെടാത്ത നിലയിലായപ്പോൾ ചർച്ച നേരത്തെ നിർത്തണ്ടി വന്നു
ചർച്ചകൾ തർക്കത്തിൽ അവസാനിച്ചതോടെ, ഒപ്പുവയ്ക്കാനിരുന്ന നിർണ്ണായക ഖനി കരാർ ഉപേക്ഷിച്ചു. കൂടിക്കാഴ്ചയിൽ നിന്നുണ്ടായ അനിശ്ചിതത്വം കാരണം, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സെലൻസ്കിയും സംഘവും നേരത്തെ മടങ്ങണമെന്ന് നിർദ്ദേശിച്ചു, ഇതു കാരണം കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവന ഒന്നും പുറത്ത് വന്നില്ല, ഇത് അമേരിക്ക-ഉക്രൈൻ ബന്ധത്തിൽ വലിയ ക്ഷീണം സംഭവിച്ചതിന്റെ സൂചനയായി.
ട്രംപിന്റെ സാമൂഹിക മാധ്യമ പ്രതികരണം
പിന്നീട്, ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചപ്പോൾ, “സമാധാനത്തിനു തയ്യാറാകുമ്പോൾ സലൻസ്കീക്ക് തിരിച്ച് വരാം” എന്ന പരാമർശം ശ്രദ്ധേയമായി. യു.എസ്. നയതന്ത്ര പോളിസിയിൽ വലിയ മാറ്റമുണ്ടാകുമോ എന്ന സംശയം ഉയർന്നു. കൂടിക്കാഴ്ച പരാജയപ്പെട്ടതിനെ തുടർന്ന്, അമേരിക്കയുടെ ഉക്രൈൻ സഹായം കുറയ്ക്കുമോ എന്നത് ആഗോള തലത്തിൽ ചർച്ചയാകുകയാണ്.
യുദ്ധം തുടരുന്നതിനിടയിൽ, ഈ പുതിയ നയതന്ത്ര പ്രതിസന്ധി ഭാവിയിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ എന്താകുമെന്നതിൽ രാഷ്ട്രീയ നിരീക്ഷകരും അന്താരാഷ്ട്ര നേതാക്കളും ഉറ്റുനോക്കുകയാണ്. ഒവൽ ഓഫീസ് തർക്കം അമേരിക്ക-ഉക്രൈൻ ബന്ധത്തെ ഏത് ദിശയിലേക്ക് കൊണ്ടുപോകും എന്നത് ഇനി വരാനിരിക്കുന്ന ദിവസങ്ങൾ വ്യക്തമാക്കും.