വെളൂര്‍: മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്ന വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു.പാണംപടി കലയംകേരിൽ സ്വദേശിനിയും ഇബ്രാഹിംകുട്ടിയുടെ ഭാര്യയുമായ നിസാനി (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30ഓടെ പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീര്‍നായ കടിച്ചു. തുടർന്ന് കാരണം നിസാനി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടി വീട്ടിലേക്കു മടങ്ങി.
ഉച്ചയ്ക്ക് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിസാനി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ കാരണങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ വ്യക്തമാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക് താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.മകൾ: ജാസ്മിൻ
മരുമകൻ: മുബാറക്