മഹാരാഷ്ട്ര തീരത്ത് നിന്ന് കേരള തീരം വരെ ന്യുനമർദ്ദ പാത്തി (ഓഫ്‌ഷോർ ട്രഫ്) രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത അഞ്ച് ദിവസംവരെ മഴ തുടരാനാണ് സാധ്യത. ജൂലൈ 24 മുതൽ 26 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ജൂലൈ 24 മുതൽ 28 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, ജൂലൈ 24 മുതൽ 28 വരെ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു; അടുത്ത അഞ്ചു ദിവസം വരെ മഴ തുടരും
- Post author:Web desk
- Post published:Thursday, 24 July 2025, 19:20
- Post category:Kerala
- Post comments:0 Comments