സൗദി അറേബ്യയിലെ മദീനയിലെ മുവാസലാത്ത് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശിനിയായ ഡെൽമ ദിലീപ് മരിച്ചു
തൃശ്ശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിൻ്റെയും ലീനയുടെയും മകളായ ഡെൽമ(26) ശനിയാഴ്ച ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വൈദ്യസഹായം നൽകുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
ഓണത്തിന് കേരളത്തിൽ അവധി കഴിഞ്ഞ് അടുത്തിടെ സൗദി അറേബ്യയിലേക്ക് മടങ്ങിയ ഡെൽമ മുവാസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു. ആവശ്യമായ നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും.