You are currently viewing കൂനൂരിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു മലയാളി അധ്യാപിക മരിച്ചു

കൂനൂരിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു മലയാളി അധ്യാപിക മരിച്ചു

കൂനൂരിൽ ഞായറാഴ്‌ച രാത്രി കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു മലയാളി അധ്യാപിക ജയലക്ഷ്മി (42) മരിച്ചു

പാലക്കാട് രാമശ്ശേരി സ്വദേശിനിയായ ജയലക്ഷ്മി കൂനൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപികയും കൂനൂർ കൃഷ്ണപുരത്തെ രവീന്ദ്രനാഥിൻ്റെ ഭാര്യയുമായിരുന്നു.  രാത്രി 10 മണിയോടെയാണ് സംഭവം.  നിർത്താതെ പെയ്ത മഴയിൽ രവീന്ദ്രനാഥിൻ്റെ വീട്ടിലേക്ക് വെള്ളം കയറാൻ തുടങ്ങിയപ്പോൾ ജയലക്ഷ്മി വീട്ടിലെ വെള്ളം നീക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ മൺതിട്ട ഇടിഞ്ഞ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.  അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും  ജയലക്ഷ്മി മരിച്ചു.

 വീട്ടിനുള്ളിൽ കുടുങ്ങിയ രവീന്ദ്രനാഥിനെയും രണ്ട് കുട്ടികളെയും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.  ഇവർക്ക് നിസാര പരിക്കേറ്റു.ജയലക്ഷ്മിയുടെ  സംസ്കാരം ഊട്ടിയിൽ നടന്നു.

Leave a Reply