You are currently viewing തിരുവല്ല പെരിങ്ങരയിൽ മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല പെരിങ്ങരയിൽ മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.  പന്ത്രണ്ടിൽ വീട്ടിൽ ടി.ജി. ഇടിക്കുള (49) ആണ് മരിച്ചത്. 

വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ ഇടിക്കുള മീൻ കൂട് സ്ഥാപിച്ചിരുന്നു.  ഇത് പരിശോധിക്കാൻ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം വീട്ടിൽ നിന്നും പുറപ്പെട്ടത്.  ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ബിജി തിരച്ചിൽ ആരംഭിച്ചു.  അവസാനം, തോട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. 

മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. 

Leave a Reply