You are currently viewing പുതിയ ഇനം അനക്കോണ്ടയെ  ദക്ഷിണമേരിക്കയിൽ കണ്ടെത്തി
A green Anaconda

പുതിയ ഇനം അനക്കോണ്ടയെ  ദക്ഷിണമേരിക്കയിൽ കണ്ടെത്തി

ന്യൂ മെക്സിക്കോ ഹൈലാൻഡ്സ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഗവേഷണത്തിന്റെ ഫലമായി ലോകത്തിലെ ഏറ്റവും ഭാരമേറിയ പാമ്പായ അനക്കോണ്ട യുടെ പുതിയ ഇനത്തെ കണ്ടെത്തിയിരിക്കുന്നു. ഇതുവരെ ആമസോൺ മേഖലയിലുടനീളം ഒരു ഇനം അനക്കോണ്ട മാത്രമേ കാണപ്പെടുന്നുള്ളൂ.  വെനസ്വേല, സുരിനാം, ഗയാന എന്നിവയുൾപ്പെടെ വടക്കൻ തെക്കേ അമേരിക്കയിലാണ് പുതുതായി കണ്ടെത്തിയ ഇനം കാണപ്പെടുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാന്റിലെ പ്രൊഫസറായ ബ്രയാൻ ഫ്രൈയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. നിലവിൽ അറിയപ്പെടുന്ന പച്ച അനക്കോണ്ടയിൽ നിന്ന് ഏകദേശം 10 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഈ പുതിയ ഇനം വേർപെട്ടുപോയതായി ഇവർ കണ്ടെത്തിയിരിക്കുന്നു.  ജനിതകപരമായി 5.5% വ്യത്യാസവും ഇവ തമ്മിലുണ്ട്.

യൂനെക്ടസ് അക്കൈമ(Eunectes akayima)എന്നാണ് ഈ പുതിയ ഇനത്തിന് നൽകിയ ശാസ്ത്രീയനാമം. “കടൽപച്ച കണ്ണുകൾ” എന്നർത്ഥം വരുന്നതാണിത്.  പരമ്പരാഗത പച്ച അനക്കോണ്ടയേക്കാൾ മങ്ങിയ നിറവും ചെറിയ തലയുമാണ് ഇവയുടെ പ്രത്യേകത. ഭക്ഷണശീലങ്ങളിലും പ്രജനന രീതികളിലും വ്യത്യാസങ്ങളുണ്ടെന്നും ഗവേഷകർ സൂചിപ്പിക്കുന്നു.  

പച്ച അനക്കോണ്ടകൾ ബോവ കുടുംബത്തിലെ അംഗങ്ങളാണ്, അവ തെക്കേ അമേരിക്കയിലും ചില കരീബിയൻ ദ്വീപുകളിലും ഉണ്ട്.  2,800 അടി ഉയരത്തിൽ താഴെയുള്ള നനഞ്ഞ ഉഷ്ണമേഖലാ ആവാസ വ്യവസ്ഥകളിൽ വെള്ളത്തിനടുത്ത് ഇവയെ കാണപ്പെടുന്നു.

Leave a Reply