You are currently viewing മിക്ക നൈറ്റ് ഷിഫ്റ്റ് തൊഴിലാളികളും നിരവധി ഉറക്ക പ്രശനങ്ങൾ നേരിടുന്നതായി പുതിയ പഠനം കണ്ടെത്തി

മിക്ക നൈറ്റ് ഷിഫ്റ്റ് തൊഴിലാളികളും നിരവധി ഉറക്ക പ്രശനങ്ങൾ നേരിടുന്നതായി പുതിയ പഠനം കണ്ടെത്തി

ഒരു പുതിയ പഠനമനുസരിച്ച്, രാത്രി ഷിഫ്റ്റിൽ സ്ഥിരമായി ജോലി ചെയ്യുന്ന 10 പേരിൽ ഒരാൾക്ക്  ഉറക്കമില്ലായ്മ പോലുള്ള പ്രശനങ്ങൾ നേരിടുന്നതായി പഠനങ്ങൾ കണ്ടെത്തി.

 നെതർലാൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ 37,662 വ്യക്തികളിൽ നിന്ന് ജോലിയുടെയും ഉറക്കത്തിന്റെയും വിവരങ്ങൾ ശേഖരിച്ചു, അവരുടെ പകലും രാത്രിയുമുള്ള ജോലി ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി വിഭജിച്ചു.

 ഉറക്കമില്ലായ്മ, ഹൈപ്പർസോമ്നിയ (അമിതമായ പകൽ ഉറക്കം), പാരാസോമ്നിയ (അസ്വാഭാവിക ചലനങ്ങൾ അല്ലെങ്കിൽ സ്വപ്നങ്ങൾ), ഉറക്കവുമായി ബന്ധപ്പെട്ട ശ്വസന തകരാറുകൾ, ഉറക്കവുമായി ബന്ധപ്പെട്ട ചലന ക്രമക്കേടുകൾ, സർക്കാഡിയൻ റിഥം സ്ലീപ്പ്-വേക്ക് ഡിസോർഡേഴ്സ് എന്നിങ്ങനെയുള്ള ആറ് സാധാരണ ഉറക്ക തകരാറുകൾ സർവേകളിൽ പരിശോധിച്ചു.

 “പകൽ സമയങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, മറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നത്  ഉറക്ക തകരാറുകൾ ഉണ്ടാക്കുന്നതായി  ഞങ്ങൾ കണ്ടെത്തി, പ്രത്യേകിച്ച്  പതിവായി രാത്രി ഷിഫ്റ്റ് ജോലികളിൽ,”നെതർലാൻഡ്സിലെഗ്രോനിംഗൻ സർവകലാശാലയിലെ  ശാസ്ത്രജ്ഞൻ മാരിക് ലാൻസൽ പറയുന്നു. 

 “രാത്രി ജോലി ചെയ്യുന്നവരിൽ 51 ശതമാനം ആളുകളും കുറഞ്ഞത് ഒരു ഉറക്ക തകരാറിൻ്റെ ലക്ഷണം കാണിച്ചു.”

 സാധാരണ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരിൽ നാലിലൊന്ന് പേർ രണ്ടോ അതിലധികമോ ഉറക്ക തകരാറുകൾ റിപ്പോർട്ട് ചെയ്തു.  

   സ്ത്രീകളിൽ ഉറക്ക തകരാറുകൾ കൂടുതൽ സാധാരണമാണ്, പുരുഷന്മാർ കുറച്ച് മണിക്കൂറുകളേ ഉറങ്ങാറുള്ളൂ.  30 വയസും അതിൽ താഴെയും പ്രായമുള്ള ചെറുപ്പക്കാർക്ക് ഉറക്ക അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, എന്നിരുന്നാലും ശരാശരി കുറഞ്ഞ സമയം ഉറങ്ങുന്നത് പ്രായമായവരായിരുന്നു.

 വിദ്യാഭ്യാസവും ഒരു ഘടകം ആയിരുന്നു, ചെറുപ്പക്കാർ, വിദ്യാഭ്യാസം കുറഞ്ഞ ആളുകൾ എന്നിവരെ ഉറക്ക അസ്വസ്ഥതകൾ കൂടുതൽ ബാധിക്കുന്നതായി കണ്ടെത്തി.

 ” ഷിഫ്റ്റ് വർക്ക് പോലുള്ള സംവിധാനങ്ങൾ ഉറക്കത്തിൻ്റെ മേലുണ്ടാക്കുന്ന ദോഷഫലങ്ങൾ താഴ്ന്ന വിദ്യാഭ്യാസമുള്ള യുവാക്കളിൽ കൂടുതൽ പ്രതിഫലിക്കുന്നു  ,” ലാൻസൽ പറയുന്നു.

 ഇതെല്ലാം സ്വയം റിപ്പോർട്ടിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്.ഒരു ലാബിൽ നടത്തിയ ഉറക്ക വിശകലനമല്ല.   ഒരു ഫോൺ കോളിനോട് പ്രതികരിച്ച ആളുകളിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനുപയോഗിച്ചത്.രാത്രി ഷിഫ്റ്റ് ജോലി ഈ ആരോഗ്യ പ്രശ്‌നങ്ങൾക്ക് നേരിട്ട് കാരണമാകുന്നുവെന്ന് തെളിയിക്കുന്നില്ല.  എന്നിരുന്നാലും, സ്ഥിതിവിവരക്കണക്കുകൾ രണ്ടും തമ്മിലുള്ള ഒരു സുപ്രധാന ബന്ധത്തെ സൂചിപ്പിക്കുന്നു.

 ക്രമരഹിതമായ ജോലി സമയം പ്രത്യേകിച്ച് രാത്രിയിലെ, പ്രമേഹം, കാൻസർ, വിഷാദം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട് .  രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ ബുദ്ധിമുട്ടാക്കുന്നുവെന്നത് വ്യക്തമാണ്.

 ഈ പഠനത്തിന് പിന്നിലെ ഗവേഷകർ ആധുനിക സമൂഹം രാത്രി ജോലിയെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് അംഗീകരിക്കുന്നു, എന്നാൽ തൊഴിലുടമകളോട് ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ആവശ്യപ്പെടുന്നു – ഷിഫ്റ്റ് ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുന്നത്രയും ഉപദേശവും നൽകുന്നു.

ഫ്രോണ്ടിയേഴ്സ് ഇൻ സൈക്യാട്രിയിൽ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്

Leave a Reply