You are currently viewing യുഎസിൽ യാത്രാവിമാനവും  ഹെലികോപ്റ്ററും  കൂട്ടിയിടിച്ചു, അപകടം ഉണ്ടായത് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ.

യുഎസിൽ യാത്രാവിമാനവും  ഹെലികോപ്റ്ററും  കൂട്ടിയിടിച്ചു, അപകടം ഉണ്ടായത് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ.

  • Post author:
  • Post category:World
  • Post comments:0 Comments

വാഷിംഗ്ടൺ, ഡി.സി. – ബുധനാഴ്ച രാത്രി റോണൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപം ഒരു പിഎസ്എ എയർലൈൻസിന്റെ യാത്രാവിമാനവും  ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് അപകടം സംഭവിച്ചു . കൻസാസിൽ നിന്ന് പുറപ്പെട്ട വിമാനം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ്  രാത്രി 9 മണിയോടെ അപകടം സംഭവിച്ചത്.

 അമേരിക്കൻ ഭരണകേന്ദ്രങ്ങളായ വൈറ്റ് ഹൗസിനും കാപിറ്റോളിനും തെക്കായി മൂന്നര മൈൽ മാത്രം അകലെയുള്ള നിയന്ത്രിത വ്യോമമേഖലയിൽ അപകടസംഭവിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനം പൊട്ടോമാക് നദിയിലേക്ക് തകർന്ന് വീണു. വിമാനത്തിൽ 60 യാത്രക്കാരും 4 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.  അപകടത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തെ തുടർന്ന് റീഗൻ നാഷണൽ എയർപോർട്ടിലെ എല്ലാ ഫ്ലൈറ്റ് ഓപ്പറേഷനുകളും താൽക്കാലികമായി നിർത്തിവെച്ചു.

Leave a Reply