You are currently viewing 3 കിലോമീറ്ററിനുള്ളിൽ ഒരു പോസ്റ്റ് ഓഫീസ്  സർക്കാരിൻറെ ലക്ഷ്യം

3 കിലോമീറ്ററിനുള്ളിൽ ഒരു പോസ്റ്റ് ഓഫീസ്  സർക്കാരിൻറെ ലക്ഷ്യം

രാജ്യത്തിനുള്ളിൽ എല്ലാ  പ്രദേശങ്ങളിലും 3 കിലോമീറ്റർ ചുറ്റളവിൽ ഒരു തപാൽ ഓഫീസ് ഉണ്ടാവുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കമ്മ്യൂണിക്കേഷൻ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ഇന്ന് രാജ്യസഭയിൽ  ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു

 കഴിഞ്ഞ ദശകത്തിൽ തപാൽ സേവനങ്ങളുടെ വിപുലീകരണം എടുത്തുകാണിച്ചുകൊണ്ട്, രാജ്യവ്യാപകമായി 10,500-ലധികം പുതിയ തപാൽ ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിൽ 90% ഗ്രാമപ്രദേശങ്ങളിൽ ആണെന്ന് അദ്ദേഹം പറഞ്ഞു

തൊഴിലാളികളെ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ട്, കഴിഞ്ഞ അഞ്ച് വർഷമായി തപാൽ വകുപ്പിലെ ഒരു ജീവനക്കാരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് പെമ്മസാനി സഭയ്ക്ക് ഉറപ്പ് നൽകി.  നിലവിൽ, രാജ്യത്തുടനീളമുള്ള 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലായി ഏകദേശം 4.5 ലക്ഷം ജീവനക്കാരാണ് തപാൽ ശൃംഖലയിൽ ജോലി ചെയ്യുന്നത്.

Leave a Reply