മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മധ്യവയസ്‌ക്കന് ദാരുണാന്ത്യം സംഭവിച്ചു. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ സ്വദേശിയായ കൊളത്തൊടി കുഞ്ഞാൻ അഹമ്മദാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് സംഭവം നടന്നത്
വീട്ടിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിക്കാൻ അഹമ്മദ് മരത്തിൽ കയറിയിരുന്നു. ചില്ലകൾ മുറിച്ച ശേഷം കാൽ തെന്നി താഴേക്ക് വീഴുന്നതിനിടെ കഴുത്തിൽ കെട്ടിയിരുന്ന കയർ കുരുങ്ങുകയായിരുന്നു.
തത്സമയം നാട്ടുകാർ മഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സംഘം സ്ഥലത്തെത്തി അഹമ്മദിനെ മരത്തിൽ നിന്നിറക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ആൾ മരണപ്പെട്ടിരുന്നു.
തെങ്ങിൽ കയറ്റമാണ് അഹമ്മദിന്റെ പ്രധാന തൊഴിൽ. മൃതദേഹം പോലീസ് നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു
