You are currently viewing ഇടുക്കിയിൽ ആനയുടെ ആകമണത്തിൽ  തേയിലത്തോട്ട തൊഴിലാളി മരിച്ചു.

ഇടുക്കിയിൽ ആനയുടെ ആകമണത്തിൽ  തേയിലത്തോട്ട തൊഴിലാളി മരിച്ചു.

ഇടുക്കി: ഇടുക്കി ജില്ലയിലെ  പന്നിയാർ തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന 48 കാരിയായ  സ്ത്രീ ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ  കൊല്ലപ്പെട്ടു  രാവിലെ 7:45 ഓടെയാണ് സംഭവം നടന്നത്.

 ആദ്യ റിപ്പോർട്ടുകൾ പ്രകാരം, മൂടൽമഞ്ഞ് നിറഞ്ഞ തേയിലത്തോട്ടങ്ങളിലൂടെ  നടക്കുമ്പോൾ, അതുവഴി വന്ന ഒരു ആനക്കൂട്ടത്തിൽ നിന്ന് പെട്ടെന്ന് ഒരു ആന യുവതിയെ ആക്രമിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻ തന്നെ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും  മരണത്തിന് കീഴടങ്ങിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും. 

Leave a Reply