ഇടുക്കിയിലെ വണ്ടൻമേട് കൊച്ചറ മൈലാടുംപാറയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിൽ ഒരു കടുവയും നായയും വീണു. നായയെ വേട്ടയാടുന്നതിനിടെയാണ് കടുവ കുഴിയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം.
വനംവകുപ്പ് സംഘം സ്ഥലത്തെത്തി കുഴി ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് അടച്ചു. ഉടൻ തന്നെ കടുവയെ മയക്കുവെടി വച്ച് പിടികൂടി തേക്കടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
