ശനിയാഴ്ച നിലമ്പൂർ വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ 37 കാരനായ ആദിവാസി യുവാവ് ദാരുണമായി മരിച്ചു. കരുളായി ഫോറസ്റ്റ് റേഞ്ചിലെ പൂച്ചപ്പാറ സെറ്റിൽമെൻ്റിലാണ് സംഭവം നടന്നത്.
കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ഇറക്കി കുഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മണി എന്നയാളാണ് കൊല്ലപ്പെട്ടത്. അഞ്ചു വയസ്സുള്ള കുട്ടിയുൾപ്പെടെ ആറു പേരുണ്ടായിരുന്ന സംഘത്തിൽ മണിയൊഴികെ ബാക്കി എല്ലാവരും പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മണിയെ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വൈകിട്ട് 6.45 ഓടെയാണ് കാട്ടാനയുടെ ആക്രമം ഉണ്ടായതെന്നും, ആക്രമണത്തിനിടെ മണിയുടെ കൈയിലിരുന്ന കുട്ടി നിലത്തുവീണുവെന്നും മറ്റുള്ളവർ രക്ഷപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു
മണിയുടെ മരണത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

പ്രതീകാത്മ ചിത്രം