കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേൽപ്പിച്ചു . തിരുവനന്തപുരം ശിശുക്ഷേമസ്മിതിയിൽ ജോലി ചെയ്തിരുന്ന ആയമാരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് ആരോപണം.
സംഭവത്തെത്തുടർന്ന് ശിശുക്ഷേമസമിതിയിലേ മൂന്ന് ജോലിക്കാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ പോക്‌സോ നിയമത്തിൻ്റെ കർശനമായ വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടർന്ന് ഏഴ് പേരെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി ശിശുക്ഷേമസ്മിതി അധികൃതർ സ്ഥിരീകരിച്ചു. കുറ്റം ചെയ്തവർക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്ന് ജന. സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു.
